
കൊട്ടാരക്കര: യോഗക്ഷേമ സഭ ജില്ലാ സഭയുടെ വാർഷിക യോഗം ദക്ഷിണ മേഖലാ പ്രസിഡന്റ് ശംഭു നമ്പൂതിരി ഉദ്ഘാടനം ചെയ്തു. കലയപുരം തൃക്കപാലേശ്വരം ദേവീക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ജില്ലാ പ്രസിഡന്റ് ഹരികുമാർ ശർമ്മ അദ്ധ്യക്ഷത വഹിച്ചു. ദക്ഷിണ മേഖലാ സെക്രട്ടറി എസ്.ശ്രീകുമാർ, കൃഷ്ണപുരം സുരേഷ് പോറ്റി, ഡി.സുരേഷ് കുമാർ, ഡോ. വി.മോഹൻ, രവീന്ദ്രൻ പോറ്റി, അഞ്ജലി നാഥ് എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയവരെ ചടങ്ങിൽ അനുമോദിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |