SignIn
Kerala Kaumudi Online
Thursday, 23 July 2026 4.07 AM IST

വിപണന സമയം ക്രമീകരിക്കണം

fish

കൊല്ലം: നീണ്ടകര, ശക്തികുളങ്ങര ഫിഷിംഗ് ഹാർബറുകളിൽ രാത്രി രണ്ട് മുതൽ തുടങ്ങുന്ന മത്സ്യ വ്യാപാര വിപണന സമയത്തിൽ അടിയന്തര മാറ്റം വരുത്തി പുലർച്ചെ അഞ്ച് മുതലാക്കണമെന്ന് ഫിഷിംഗ് ഹാർബർ വർക്ക് മെൻസ് യൂണിയൻ യു.ടി.യു.സി ആവശ്യപ്പെട്ടു. സ്ത്രീ തൊഴിലാളികൾ വാഹന സൗകര്യം ഇല്ലാതെ സഞ്ചരിക്കേണ്ടി വരുന്നതും അപകടത്തിൽ പെടുന്നതും നിത്യസംഭവമാണ്. അധികാരികൾ അടിയന്തരമായി ഇടപെടണം. യൂണിയൻ പ്രസിഡന്റ് അഡ്വ. ജസ്റ്റിൻ ജോൺ അദ്ധ്യക്ഷനായി. ജനൽ സെക്രട്ടറി എസ്.രാജ്മോഹനൻ, സുഭാഷ് നീണ്ടകര, ഫ്രാൻസീസ് ജയിംസ്, സാബു നടരാജൻ ബാനി ജോസ്, ജോൺ വിൽഫ്രഡ് തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL