SignIn
Kerala Kaumudi Online
Friday, 24 July 2026 3.47 AM IST

നീറ്റ് പരീക്ഷാ വിവാദം: എസ്.എഫ്.ഐ മാർച്ചിൽ നേരിയ സംഘർഷം

 10 പേർക്ക് പരിക്ക്

കൊല്ലം: നീറ്റ് പരീക്ഷാ വിവാദത്തിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചിൽ നേരിയ സംഘർഷം. ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് മറികടക്കാൻ പ്രവർത്തകർ ശ്രമിച്ചതോടെയാണ് ഉന്തുംതള്ളുണ്ടായത്. തുടർന്ന് പ്രതിഷേധക്കാർ പോസ്റ്റ് ഓഫീസ് കോമ്പൗണ്ടിൽ പ്രവേശിച്ചിരുന്ന് പ്രതിഷേധിച്ചു. സംഘർഷത്തിനിടെ ജില്ലാ കമ്മിറ്റി അംഗം പ്രിയദർശൻ ഉൾപ്പടെ പത്ത് പ്രവർത്തകർക്ക് പരിക്കേറ്റു.

ബാരിക്കേഡ് തകർത്ത സംഭവത്തിൽ ജില്ലാ പ്രസിഡന്റ് അസ്‌ലം ഷാജഹാൻ, സെക്രട്ടറി എസ്.വിഷ്ണു എന്നിവരടക്കം അഞ്ചുപേർക്കെതിരെ ഈസ്റ്റ് പൊലീസ് കേസെടുത്തു.

വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30ഓടെ പീരങ്കി മൈതാനത്തുനിന്ന് ആരംഭിച്ച മാർച്ച് ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ പൊലീസ് തടഞ്ഞു. എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം എസ്.കെ.ആദർശ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അസ്‌ലം ഷാജഹാൻ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി എസ്.വിഷ്ണു, ജോയിന്റ് സെക്രട്ടറിമാരായ നന്ദു, വൈ.അഭിജിത്ത്, വൈസ് പ്രസിഡന്റുമാരായ അജ്മൽ, അബ്സൽ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL