
കൊല്ലം: ഓപ്പൺ യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തിൽ വൈജ്ഞാനിക- സാഹിത്യ സാംസ്കാരിക സെമിനാർ സംഘടിപ്പിക്കുന്നു. 26ന് രാവിലെ 10ന് തിരുവനന്തപുരം നാലാഞ്ചിറ മാർ ഇവാനിയോസ് കോളേജിലെ മാർ ഗ്രിഗോറിയോസ് ഹാളിലാണ് സെമിനാർ. ഉന്നത വിദ്യാഭ്യാസത്തിന്റെ ജനകീയവത്കരണം എന്ന വിഷയത്തിൽ യൂണിവേഴ്സിറ്റി അക്കാഡമിക് ഡയറക്ടർ പ്രൊഫ.ഡോ.സോഫിയ രാജൻ മുഖ്യ പ്രഭാഷണം നടത്തും. കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ.റെനി സ്കറിയ അദ്ധ്യക്ഷത വഹിക്കും. പൊലീസ് ട്രെയിനിംഗ് കോളേജ് ഫാക്കൽറ്റി പി.വി.പ്രവീൺ ഉദ്ഘാടനം നിർവഹിക്കും. വാർഡ് കൗൺസിലർ ത്രേസ്യാമ്മ തോമസ്, ഓപ്പൺ യൂണിവേഴ്സിറ്റിയിലെ അസി.പ്രൊഫസർമാരായ ഡോ.എ.സി.ലതിക, ഡോ.എ.എസ്.താര, എം.സലീം, ഡോ.പ്രീതി ചന്ദ്രൻ എന്നിവർ സംസാരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |