
കൊല്ലം: കേന്ദ്ര ബയോ ടെക്നോളജി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ബ്രിക് - രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി (ബ്രിക് -ആർ.ജി.സി.ബി) കൊല്ലം ജില്ലയിൽ ആരംഭിച്ച മെഡിക്കൽ ലബോറട്ടറി സർവീസസിന്റെ സ്പെഷ്യാലിറ്റി ഡയഗ്നോസ്റ്റിക് ലബോറട്ടറികളിലെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രൊജക്ട് ഓഫീസർ (ബയോ കെമിസ്ട്രി), ലബോറട്ടറി ടെക്നോളജിസ്റ്റ് ഇന്റേൺ എന്നീ തസ്തികകളിലേയ്ക്ക് താത്കാലിക നിയമനം നടത്തുന്നു. നിർദ്ദിഷ്ട വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തി പരിചയവുമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾ rgcb.res.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |