കൊല്ലം: പദ്മഭൂഷൺ പുരസ്കാരം ലഭിച്ച എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് 26ന് കൊല്ലത്ത് നൽകുന്ന വരവേല്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. വരവേല്പ് ചടങ്ങ് നടക്കുന്ന കൊല്ലം വി.എൻ.എസ്.എസ് നഴ്സിംഗ് കോളേജ് അങ്കണത്തിൽ കൂറ്റൻ പന്തലിന്റെയും വേദിയുടെയും നിർമ്മാണം പൂർത്തിയായി.
പതിനയ്യായിരം പേർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന ചടങ്ങിനായി കാൽ ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള പന്തലും 1600 ചതുരശ്രയടിയുള്ള ആകർഷകമായ വേദിയുമാണ് ഒരുക്കിയിരിക്കുന്നത്. പിൻനിരയിൽ ഇരിക്കുന്നവർക്കും ചടങ്ങ് ഭംഗിയായി വീക്ഷിക്കാൻ ഏഴ് എൽ.ഡി വാളുകൾ പന്തലിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടാകും. വരവേല്പിന്റെ പ്രചരണാർത്ഥം യൂണിയനുകളുടെയും ശാഖകളുടെയും പോഷക സംഘടനകളുടെയും നേതൃത്വത്തിലുള്ള നേതൃയോഗങ്ങളുടെ പൂർത്തിയായി.
വരവേല്പിന്റെ വരവറിയിച്ച് നഗരഹൃദയത്തിലെ റോഡ് വക്കുകളിൽ പീത പതാകകളും പ്രചാരണ ബോർഡുകളും നിറഞ്ഞുകഴിഞ്ഞു. എസ്.എൻ കോളേജ് ഗ്രൗണ്ട്, എസ്.എൻ ട്രസ്റ്റ് സെൻട്രൽ സ്കൂൾ ഗ്രൗണ്ട്, ശ്രീനാരായണ ഗുരു കോളേജ് ഒഫ് ലീഗൽ സ്റ്റഡീസ് ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് വാഹന പാർക്കിംഗിനുള്ള സൗകര്യം ക്രമീകരിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |