SignIn
Kerala Kaumudi Online
Sunday, 09 August 2026 3.51 AM IST

കൊറ്റങ്കരയിൽ എച്ച്.വൺ എൻ.വൺ ബാധിച്ച് വൃദ്ധൻ മരിച്ചു

​കൊല്ലം: ജില്ലയിൽ പനി വ്യാപിക്കുന്നതിനിടയിൽ എച്ച്.വൺ എൻ.വൺ ബാധിച്ച് വൃദ്ധൻ മരിച്ചു. കൊറ്റങ്കര സ്വദേശിയായ 72 കാരനാണ് മരിച്ചത്. കഴിഞ്ഞ മാസം 29നായിരുന്നു മരണം സംഭവിച്ചത്. എന്നാൽ പരിശോധനാ ഫലം ഇപ്പോൾ പുറത്തുവന്നതോടെയാണ് മരണകാരണം സ്ഥിരീകരിച്ചത്.

​ആരോഗ്യവകുപ്പിന്റെ കണക്ക് പ്രകാരം ജില്ലയിൽ ഈ മാസം 7 വരെയുള്ള ദിവസങ്ങളിൽ പനിയും അനുബന്ധ രോഗങ്ങളും ബാധിച്ച് 4130 പേരാണ് ചികിത്സ തേടിയത്. 189 ​കിടത്തി ചികിത്സ തേടി. ​ഈർപ്പമുള്ള കാലാവസ്ഥയായതിനാൽ വൈറസ് പനികൾ വേഗത്തിൽ പടരും. എച്ച്.വൺ എൻ.വണ്ണിന്റെ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് അടിയന്തരമായി ചികിത്സ തേടണം.

ലക്ഷണം

 ​പെട്ടെന്നുണ്ടാകുന്ന ശക്തമായ പനി

​ കടുത്ത ശരീരവേദനയും സന്ധിവേദനയും

 ​വിട്ടുമാറാത്ത വരണ്ട ചുമയും തൊണ്ടവേദനയും

​ അങ്ങേയറ്റത്തെ ക്ഷീണവും തളർച്ചയും

​ തലവേദന

 ​ചിലരിൽ ശ്വാസതടസവും നെഞ്ചുവേദനയും അനുഭവപ്പെടാം (പ്രായമായവരിലും മറ്റ് രോഗങ്ങളുള്ളവരിലും)

ഈ മാസം

ഡെങ്കിപ്പനി-63

​എലിപ്പനി-8

​ഇൻഫ്ലുവൻസ-12

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL