SignIn
Kerala Kaumudi Online
Monday, 17 August 2026 2.50 AM IST

ഭൂപ്രതിസന്ധി പരിഹരിക്കാൻ: സ്വകാര്യ വ്യവസായ എസ്റ്റേറ്റും ക്യാമ്പസ് പാർക്കും

കൊല്ലം: വ്യവസായങ്ങൾക്കായി ഭൂമി ലഭ്യമല്ലാത്ത പ്രതിസന്ധി പരിഹരിക്കാൻ കേരളത്തിൽ സ്വകാര്യ വ്യവസായ എസ്റ്റേറ്റും ക്യാമ്പസ് പാർക്കുകളും ഒരുക്കാൻ പദ്ധതി. സംരംഭകരെ പ്രോത്സാഹിപ്പിക്കാൻ സർക്കാർ സ്വകാര്യ വ്യവസായ എസ്റ്റേറ്റ് പദ്ധതി 2022 ആണ് നടപ്പാക്കുന്നത്.​

പത്ത് ഏക്കറോ അതിലധികമോ വരുന്ന ഭൂമിയിൽ ചെറുകിട സംരംഭകരുടെ കൂട്ടായ്മകൾ, സഹകരണ സ്ഥാപനങ്ങൾ, കൂട്ടുടമ സംരംഭകർ, കമ്പനികൾ എന്നിവർക്ക് പദ്ധതിക്കായി അപേക്ഷിക്കാം. ഏക്കറിന് 30 ലക്ഷം രൂപ നിരക്കിൽ പരമാവധി 3 കോടി രൂപ വരെ ധനസഹായം ലഭിക്കും. വൈദ്യുതി, വെള്ളം, ഗതാഗത സൗകര്യം, ഡ്രെയിനേജ്, മാലിന്യ സംസ്കരണം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനാണ് തുക വിനിയോഗിക്കേണ്ടത്ത്.

കുറഞ്ഞത് അഞ്ച് ഏക്കർ ഭൂമിയും അതിൽ ബഹുനില കെട്ടിടവും ഉണ്ടെങ്കിൽ പോലും പദ്ധതി പ്രകാരം സർക്കാർ സഹായം ലഭിക്കും. ഐ.ടി മേഖലയുമായി ബന്ധപ്പെട്ട സംരംഭങ്ങൾക്ക് ഒന്നിലധികം നിലകളുള്ള കെട്ടിടമായി (ബഹുനില വ്യവസായ കെട്ടിടം / സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറി) മൾട്ടി സ്റ്റോറീഡ് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് വികസിപ്പിക്കുമ്പോൾ ആനുകൂല്യം ലഭ്യമാകും.


​വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പങ്കാളികളാകാം

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉപയോഗശൂന്യമായ ഭൂമി വ്യവസായ വികസനത്തിന് പ്രയോജനപ്പെടുത്തുകയാണ് ക്യാമ്പസ് വ്യവസായ പാർക്ക് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കുറഞ്ഞത് അഞ്ച് ഏക്കർ ഭൂമിയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അപേക്ഷിക്കാം.

​സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറി: ഇത്തരം പാർക്കുകളിൽ എസ്.ഡി.എഫ് സ്ഥാപിക്കുന്നതിന് കുറഞ്ഞത് രണ്ട് ഏക്കർ ഭൂമി ആവശ്യമാണ്. ഡെവലപ്പർ പെർമിറ്റ് ലഭിക്കുന്ന വ്യവസായ ഭൂമിക്ക് കേരള വ്യവസായ ഏകജാലക ബോർഡ്, വ്യവസായ നഗര വികസന നിയമം - 1999 എന്നിവയുടെ പരിധിയിൽ വരുന്ന മുഴുവൻ ആനുകൂല്യങ്ങളും ലഭിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഏക്കറിന് 20 ലക്ഷം രൂപ നിരക്കിൽ പരമാവധി 1.5 കോടി രൂപ വരെ റീഇംബേഴ്സ്മെന്റായി സർക്കാർ ധനസഹായം നൽകും.

ഈ ഭൂമികൾ ഉപയോഗിക്കില്ല
 പരിസ്ഥിതിലോല പ്രദേശങ്ങൾ
​ തീരദേശ പരിപാലന മേഖല
​ പ്ലാന്റേഷൻ ഭൂമി
​ തണ്ണീർത്തടങ്ങൾ

ഓൺലൈനായി അപേക്ഷ സമർപ്പിച്ചാൽ സൈറ്റ് സെലക്ഷൻ കമ്മിറ്റി സ്ഥലം പരിശോധിച്ച് ഫീസിബിലിറ്റി റിപ്പോർട്ട് ഡയറക്ടറേറ്റിലേക്ക് നൽകും. സർക്കാർ തല പരിശോധനയ്ക്ക് ശേഷം ഡെവലപ്പ്‌മെന്റ് പെർമിറ്റും ഡിക്ലറേഷനും ലഭിക്കും. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി വ്യവസായ പാർക്ക് പൂർണമായി വികസിപ്പിച്ച് നിക്ഷേപം ഉറപ്പാക്കിയ ശേഷമാണ് സബ്‌സിഡി അനുവദിക്കുക.

എം.പ്രവീൺ, ജനറൽ മാനേജർ

ജില്ലാ വ്യവസായ കേന്ദ്രം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL