കൊല്ലം : ഓട്ടോറിക്ഷ മോഷ്ടിച്ച് പൊളിച്ച് വില്പന നടത്തിയെന്ന കേസിൽ പ്രതിയെ കോടതി കുറ്റവിമുക്തനാക്കി. നെടുമ്പന കുണ്ടുമൺ തുണ്ടിൽ പുത്തൻവീട്ടിൽ വിനോദിനെയാണ് കൊല്ലം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി-3 ജഡ്‌ജി എം.എസ്. ധന്യ വെറുതേ വിട്ടത്.
2012ൽ കൈക്കുളങ്ങര പൂന്തൽ ജംഗ്ഷനിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ മോഷ്ടിച്ച ശേഷം പൊളിച്ച് വില്പന നടത്തിയെന്ന പരാതിയെ തുടർന്നാണ് കൊല്ലം വെസ്റ്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കുറ്റം സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കോടതി കണ്ടെത്തി. ഇതോടെയാണ് പ്രതിയെ കുറ്റവിമുക്തനാക്കിയത്. പ്രതിക്കുവേണ്ടി അഡ്വ. കൊട്ടിയം എ. ഷാനവാസ് ഖാനും അഡ്വ. അനി ജി.കുരീപ്പുഴയും ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |