കൊല്ലം: പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തക്കേസിന്റെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി കൊല്ലം ബാറിലെ പ്രമുഖ അഭിഭാഷകൻ ജി. ശുഭദേവൻ ചുമതലയേറ്റു. കേസിന്റെ ചാർജിലെ 26, 27 സാക്ഷികളെ ഇന്നലെ വിസ്തരിച്ചു. 2016ലെ ഭരണി മഹോത്സവത്തിലുണ്ടായ വെടിക്കെട്ട്
സ്ഫോടനത്തിൽ 110 പേർ മരിക്കുകയും 656 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കൂടാതെ 357 വീടുകൾക്ക് നാശനഷ്ടങ്ങൾ ഉണ്ടായി. പ്രതികളായ 59 പേരിൽ 16 പേർ മരിച്ചു. 30-ാം പ്രതി ഒളിവിലാണ്. ചാർജിലെ 28, 29 സാക്ഷികളെ ഇന്ന് വിസ്തരിക്കും. പ്രതികൾക്ക് വേണ്ടി അഭിഭാഷകരായ എൽ.ലിന്റൺ, എ.കെ. മനോജ്, മരുത്തടി നവാസ്, ആർ.ലത, ഉമയനല്ലൂർ ദീപു തുടങ്ങിയവരും പ്രോസിക്യൂഷന് വേണ്ടി അഡ്വ. ജി.ശുഭദേവനും ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |