SignIn
Kerala Kaumudi Online
Friday, 21 August 2026 2.32 AM IST

ഹരിതകർമ്മസേനയ്ക്ക് ഓണക്കോടി

കുണ്ടറ: കൊല്ലം ജില്ലാ ജനകീയ വികസനവേദിയുടെ ആഭിമുഖ്യത്തിൽ കുണ്ടറ, പേരയം ഗ്രാമപഞ്ചായത്തുകളിലെ ഹരിതകർമ്മസേന അംഗങ്ങൾക്ക് ഓണക്കോടി വിതരണം ചെയ്യും. 24ന് രാവിലെ 9ന് മുളവന പ്ലാസ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ഓണക്കോടിയുടെ വിതരണോദ്ഘാടനം എൻ.കെ. പ്രേമചന്ദ്രൻ എം.പി നിർവഹിക്കും. ജനകീയ വികസനവേദി പ്രസിഡന്റ് മുളവന രാജേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് അംഗം വത്സല സതീശൻ, കുണ്ടറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.വിനോദ് കുമാർ, പേരയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ശ്യാം, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ബെൻസി ബെന്നി, ജനകീയ വികസനവേദി സെക്രട്ടറി റോയി പുന്നത്തടം, ട്രഷറർ ബൈജു കരീം തുടങ്ങിയവർ സംസാരിക്കും

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL