SignIn
Kerala Kaumudi Online
Friday, 21 August 2026 2.33 AM IST

ജില്ലാ ഫുട്ബോൾ അസോ. ജനറൽ ബോഡി

കരുനാഗപ്പള്ളി: കൊല്ലം ജില്ലാ ഫുട്ബോൾ അസോ. വാർഷിക ജനറൽ ബോഡി യോഗത്തിൽ വാർഷിക റിപ്പോർട്ടും വരവ്- ചെലവ് കണക്കുകളും അവതരിപ്പിച്ചു. യൂത്ത് ലീഗ്, ബേബി ലീഗ്, ക്ലബ്ബ് ലീഗുകൾ ഉടൻ ആരംഭിക്കാൻ തീരുമാനിച്ചു. 2026- 27 വർഷം 21.47 ലക്ഷം ചെലവ് പ്രതിക്ഷിക്കുന്ന ബഡ്ജറ്റും പാസാക്കി. ജില്ലാ ഫുട്ബോൾ അസോ. പ്രസിഡന്റ് പന്മന മഞ്ജേഷ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എ. ഹിജാസ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ കുരുവിള ജോസഫ് വരവ്-ചെലവ് കണക്കുകളും അവതരിപ്പിച്ചു. ഭാരവാഹികളായ ജി. ദ്വാരക മോഹൻ, കെ. ഗംഗാധരൻ, രാജേന്ദ്രൻ, മുരളീധരൻ, ഡോ. മനീഷ് റഷീദ്, എം.പി. അഭിലാഷ്, ചവറ രവി, വിവിൻ സെബാസ്റ്റ്യൻ, പ്രേം നവാസ്, മുട്ടറ ശ്രീകുമാർ, ജെ.വിജയകുമാർ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL