
പാലാ : പാലായിൽ ചില കാര്യങ്ങൾ നമുക്ക് നഷ്ടമായിട്ടുണ്ടെന്നും അതൊക്കെ തിരിച്ചു പിടിക്കുമ്പോഴാണ് യഥാർത്ഥ പോരാളികളായ കേരള കോൺഗ്രസുകാരായി മാറുന്നതെന്നും ചെയർമാൻ ജോസ് കെ.മാണി എം.പി പറഞ്ഞു.
കേരളാകോൺഗ്രസ് (എം) പാലാ മണ്ഡലം സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാല എന്ന് പറഞ്ഞാൽ കേരളകോൺഗ്രസും, കേരളകോൺഗ്രസ് എന്ന് പറഞ്ഞാൽ പാലായും കെ.എം മാണിയുമായിട്ടൊക്കെയുള്ള ഒരു ബന്ധമാണെന്നും ജോസ് ചൂണ്ടിക്കാട്ടി. ജില്ലാ പ്രസിഡന്റ് ലോപ്പസ് മാത്യു, മണ്ഡലം പ്രസിഡന്റ് ബിജു പാലുപടവിൽ, നഗരസഭാ ആക്ടിംഗ് ചെയർപേഴ്‌സൺ ബിജിജോജോ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |