
കോട്ടയം : സമ്പൂർണ കൂൺഗ്രാമാവുകയാണ് കടുത്തുരുത്തി ബ്ളോക്ക് പഞ്ചായത്ത്. കൂൺവിത്ത് മുതൽ വിപണനം വരെ ഉറപ്പാക്കുന്ന പദ്ധതിയിലൂടെ ഭക്ഷ്യസുരക്ഷയും സുരക്ഷിത ഭക്ഷണവുമാണ് ലക്ഷ്യമിടുന്നത്. വൻകിട, ചെറുകിട ഉത്പാദന യൂണിറ്റുകൾ, കൂൺ വിത്ത് ഉത്പാദന യൂണിറ്റ്, കൂൺ സംസ്‌കരണ യൂണിറ്റുകൾ, പായ്ക്ക് ഹൗസുകൾ, കൂൺ അധിഷ്ഠിത കമ്പോസ്റ്റ് നിർമ്മാണ യൂണിറ്റുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. കടുത്തുരുത്തി ബ്ലോക്കിലെ ആറു കൃഷിഭവന് കിഴിലും കൂൺ അധിഷ്ഠിത കൃഷിക്കൂട്ടങ്ങൾ രൂപീകരിക്കും. കൂട്ടായ്മകളിലൂടെ ഉത്പാദന വിപണന മേഖല ശാക്തീകരിക്കും. 'കടന്തേരി കൂൺ ഗ്രാമം' എന്ന സൊസൈറ്റിയും രൂപീകരിച്ചു.
ആദ്യഘട്ടം 102 യൂണിറ്റുകൾ
ആദ്യഘട്ടത്തിൽ 100 ചെറുകിട യൂണിറ്റുകളും രണ്ടു വൻകിട യൂണിറ്റുകളും സജ്ജമായിട്ടുണ്ട്. ഗുണമേന്മയുള്ള കൂൺ വിത്ത് ലഭ്യമാക്കാൻ കടുത്തുരുത്തിയിൽ വിത്ത് ഉത്പാദന കേന്ദ്രവുമുണ്ട്. ഉത്പാദിപ്പിക്കപ്പെടുന്ന കൂൺ ലേബൽ ചെയ്ത് ആകർഷണീയമായ പാക്കിംഗിൽ വില്പനയ്‌ക്കെത്തിക്കുന്നതിനായി എട്ടു ലക്ഷം രൂപയോളം ചെലവ് വരുന്ന രണ്ട് പാക്ക് ഹൗസുകൾ തയ്യാറാക്കി. അധികമായി ഉത്പാദിക്കുന്നവയും വിറ്റഴിക്കാത്തവയുമായ കൂൺ സംസ്‌കരണം ചെയ്ത് മൂല്യ വർദ്ധിത ഉത്പന്നങ്ങളാക്കാൻ രണ്ട് പ്രിസർവേഷൻ യൂണിറ്റുകളുമുണ്ട്.
'' കൂൺഗ്രാമത്തിന്റെ ഭാഗമായി ഉത്പന്ന നിർമാണത്തിന് പരിശീലനം നൽകും. കടുത്തുരുത്തി കൂൺഗ്രാമം പദ്ധതിയിലൂടെ നിർമ്മിക്കുന്ന ഉത്പന്നങ്ങൾ 'കടന്തേരി' എന്ന ബ്രാൻഡ് പേരിലാകും അറിയപ്പെടുക''
മന്ത്രി പി.പ്രസാദ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |