SignIn
Kerala Kaumudi Online
Wednesday, 22 April 2026 7.02 PM IST

കടുത്തുരുത്തി കടക്കാൻ അരയും,തലയും മുറുക്കി

Increase Font Size Decrease Font Size Print Page
kad

കോട്ടയം : കേരള കോൺഗ്രസിലെ ജോസ് - ജോസഫ് വിഭാഗങ്ങൾ തമ്മിലുള്ള മത്സരമാണ് കടുത്തുരുത്തിയെ ശ്രദ്ധേയമാക്കുന്നത്. കർഷകരും പ്രവാസികളും വിശ്വാസികളും ഏറെയുള്ള മണ്ഡലമാണ് കടുത്തുരുത്തി. അതുകൊണ്ട് തന്നെ എല്ലാ വിഷയങ്ങളും ഇവിടെ പ്രചരണായുധങ്ങളാണ്. അഞ്ചാമൂഴത്തിന് മോൻസ് ജോസഫ് യു.ഡി.എഫിനായി കളത്തിലിറങ്ങുമ്പോൾ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മിയാണ് ഇടതിനായി അങ്കത്തട്ടിൽ. സീറ്റ് പിടിച്ചെടുക്കാൻ എൻ.ഡി.എ സ്ഥാനാർത്ഥിയും , ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റുമായ സുരേഷ് ഇട്ടിക്കുന്നേലും അരയും തലയും മുറുക്കി രംഗത്തുണ്ട്. കേരള കോൺഗ്രസുകൾക്ക് നിർണായക സ്വാധീനമാണ് കടുത്തുരുത്തിയിൽ. കഴിഞ്ഞ വർഷത്തേക്കാൾ ഭൂരിപക്ഷം നേടി മോൻസ് ജോസഫ് മണ്ഡലത്തിൽ തുടർ വിജയം ലക്ഷ്യമിടുമ്പോൾ മോൻസിന്റെ പടയോട്ടത്തിന് തടയിട്ട് പാർട്ടിയുടെ അഭിമാനം കാക്കുകയാണ് നിർമ്മല ജിമ്മിയുടെ ചുമതല. കടുത്തുരുത്തി, മുളക്കുളം, ഞീഴൂർ, മാഞ്ഞൂർ,ഉഴവൂർ, മരങ്ങാട്ടുപിള്ളി, ഉഴവൂർ, വെളിയന്നൂർ, കിടങ്ങൂർ പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് കടുത്തുരുത്തി മണ്ഡലം. ക്രൈസ്തവ വിഭാഗത്തിനും, ശ്രീനാരായണ പ്രസ്ഥാനങ്ങൾക്കും നിർണായക സ്വാധീനമാണുള്ളത്.

തദ്ദേശ വിജയത്തിന്റെ ആത്മവിശ്വാസം

തദ്ദേശ തിരഞ്ഞെടുപ്പിൽ ഏഴു പഞ്ചായത്തുകളിൽ ഭരണം പിടിക്കാനായതാണ് യു.ഡി.എഫിന്റെ ആത്മവിശ്വാസം. മൂന്നു പഞ്ചാത്തുകൾ എൽ.ഡി.എഫും, ഒരു പഞ്ചായത്ത് ബി.ജെ.പിയും ഭരിക്കുന്നു. മന്ത്രിയായും, എം.എൽ.എയായും മണ്ഡലത്തിൽ തിളങ്ങിയ മോൻസ് ജോസഫിന് വോട്ടർമാരുമായി വ്യക്തിബന്ധമുണ്ട്. മണ്ഡലത്തിലെ വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടിമോൻസ് ജോസഫ് ജനവിധി തേടുമ്പോൾ പലതിന്റെയും പിതൃത്വം ജോസ് കെ.മാണി എം.പിക്കാണെന്ന അവകാശവാദമാണ് മാണി ഗ്രൂപ്പ് ഉയർത്തുന്നത്. റോഡ് ഷോയുമായി പ്രമുഖ സ്ഥാനാർത്ഥികൾ പ്രചാരണത്തിന് തുടക്കമിട്ടു.


മോൻസ് ജോസഫ്

കേരള കോൺഗ്രസ് എക്സിക്യുട്ടീവ് ചെയർമാനാണ്. 1995 മുതൽ അഞ്ചു തവണ കടുത്തുരുത്തി എം.എൽ.എ. 2008 ൽ പൊതുമരാമത്ത് മന്ത്രിയായി. കെ.എസ്.സി. പ്രസിഡന്റ്, ജനറൽ സെക്രട്ടറി, യൂത്ത് ഫ്രണ്ട് (ജെ) സംസ്ഥാന പ്രസിഡന്റ്, കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ്, യു.ഡി.എഫ് ജില്ലാ ചെയർമാൻ തുടങ്ങിയ പദവികളും വഹിച്ചു.

നിർമ്മല ജിമ്മി

ജില്ലാ പഞ്ചായത്ത്, ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്നു നിർമ്മലജിമ്മി. സംസ്ഥാന ഭിന്നശേഷി കോർപ്പറേഷൻ, വനിതാവികസന കോർപ്പറേഷൻ മുൻ ഡയറക്ടർ ബോർഡംഗമാണ്. ജില്ലാ പഞ്ചായത്ത് കുറവിലങ്ങാട് ഡിവിഷനിൽ നടപ്പാക്കിയ വികസനപ്രവർത്തനങ്ങളാണ് ഉയർത്തിക്കാട്ടുന്നത്.

സുരേഷ് ഇട്ടിക്കുന്നേൽ

ബി.ഡിജെ.എസ് കോട്ടയം ഈസ്റ്റ് ജില്ലാ പ്രസിഡന്റ്, എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ പ്രസിഡന്റ്, റബർ ടിംബർ മർച്ചന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് , 18 വർഷമായി ഇടപ്പാടി ആനന്ദ ഷണ്മുഖ ക്ഷേത്രം സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. മികച്ച സംഘാടകനാണ്.

2021 നിയമസഭ വോട്ടിംഗ് നില

മോൻസ് ജോസഫ് (യു.ഡി.എഫ്) : 59666

സ്റ്റീഫൻ ജോർജ് (എൽ.ഡി.എഫ്) : 55410

ലിജിൻലാൽ (എൻ.ഡി.എ) : 11670

ഭൂരിപക്ഷം (യു.ഡി.എഫ് ) : 4256

നിർണായകം

ക്രൈസ്തവ വിശ്വാസികൾ നിർണായകം. നായർ, ഈഴവ സമുദായങ്ങളും വിജയികളെ നിശ്ചയിക്കാൻ ശക്തർ.

TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.