മുണ്ടക്കയം: പെരുവന്താനം സെന്റ് ആന്റണീസ് കോളേജിന്റെ ആഭിമുഖ്യത്തിൽ ഇടുക്കി, കാഞ്ഞിരപ്പള്ളി, പാലാ, ചങ്ങനാശേരി രൂപതകളിലെ സൺഡേ സ്‌കൂൾ കേന്ദ്രീകരിച്ച് മദ്യത്തിനും മയക്കുമരുന്നിനും അനിയന്ത്രിത മൊബൈൽ ഫോൺ ഉപയോഗത്തിനും ഇതര സാമൂഹ്യതിന്മകൾക്കും എതിരെ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സൺഡേ സ്‌കൂൾ സമ്മർ വൈബ്‌സ് ആരംഭിച്ചു. ഇടുക്കി രൂപത വികാരി ജനറൽ ഫാ.എബ്രഹാം പൊറയാത്ത് ഉദ്ഘാടനം ചെയ്തു. വിർച്വൽ റിയാലിറ്റി, ഓഗ്മെന്റ് റിയാലിറ്റി എന്നിവയുടെ പ്രദർശനവും പരിശീലനവും വീഡിയോ അവതരണവും ഉൾപ്പെടുത്തിയുള്ള പരിപാടിയാണ് ഒരുക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |