കോട്ടയം: മഹാകവി കുമാരനാശാന്റെ ജന്മദിനത്തോട് അനുബന്ധിച്ച് സ്‌മൈൽ സാധനാ ട്രസ്റ്റ് സംഘടിപ്പിക്കുന്ന പദ്യാലാപന പരിപാടി ഇന്ന് കേരളത്തിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ആഘോഷമായി നടക്കും. തിരുവനന്തപുരം കായിക്കരയിൽ രാവിലെ ഉദ്ഘാടനം ചെയ്യും. പീരുമേട്, ആലപ്പുഴസ വിശ്വഗാജി മഠം, തൃപ്പൂണിത്തറ ഏരൂർ ആശ്രമം, കോട്ടയം, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിലും ഡൽഹി മുംബൈ, ബാംഗ്ലൂർ, ജർമ്മനി, ഷാർജ എന്നിവിടങ്ങളിലും ഒരേസമയം നടക്കും. വിവിധ ഭവനങ്ങളിലും കവിതകൾ ആലപിക്കുമെന്ന് ട്രസ്റ്റ് പ്രസിഡന്റ് വി.എൽ ബെൻസാൽ, ട്രസ്റ്റ് സെക്രട്ടറി അനീഷ് ആഗി, ട്രഷറർ ഇന്ദിരാ വിജയൻ എന്നിവർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |