കോട്ടയം: ഏറ്റുമാനൂരിൽ ഫയർ സ്റ്റേഷൻ ഉടൻ സ്ഥാപിക്കണമെന്ന് ജനകീയ വികസനസമിതി കലക്ടർക്കും ഫയർ ആൻഡ് റെസ്ക്യൂ സർവീസ് കോട്ടയം ജില്ല ഓഫീസർക്കും നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. പുതിയതായി അനുവദിച്ച അഞ്ച് ഫയർ സ്റ്റേഷനുകളിൽ ഏറ്റുമാനൂർ ഉൾപ്പെടുത്തിയിട്ടില്ല. ഏറ്റുമാനൂർ കോടതിപ്പടിയിൽ രണ്ടേക്കർ സ്ഥലം ഇതിനായി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഒരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. ജനകീയ വികസനസമിതി പ്രസിഡന്റ് ബി.രാജീവ്, മറ്റു ഭാരവാഹികളായ വി.എം തോമസ് വേമ്പേനീ, ഇ.എം അബ്ദുൽ റഹിമാൻ, വി.ഡി ജോർജ് പുളിങ്ങാപള്ളി എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |