SignIn
Kerala Kaumudi Online
Saturday, 16 May 2026 12.43 AM IST

പ്രകൃതിക്ഷോഭം: സഹായം നൽകി

pgm-nair

വൈക്കം: വരിക്കാംകുന്നിൽ പ്രകൃതിക്ഷോഭത്തിൽ വീട് പൂർണ്ണമായും തകർന്ന കുടുംബത്തിന് എൻ.എസ്.എസ് താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ അടിയന്തര സാമ്പത്തിക സഹായം നൽകി. വാഴത്തറ ദിലീപിന്റെ വീടാണ് കനത്ത മഴയിലും കാ​റ്റിലും നിലംപൊത്തിയത്. കുടുംബത്തെ താത്കാലികമായി വാടക വീട്ടിലേക്ക് മാ​റ്റി താമസിപ്പിച്ചു. എൻ.എസ്.എസ് യൂണിയൻ പ്രസിഡന്റ് പി. ജി. എം. നായർ കാരിക്കോടിന്റെ നേതൃത്വത്തിൽ യൂണിയൻ ഭാരവാഹികൾ തുക കൈമാറി. പി. എൻ. രാധാകൃഷ്ണൻ, പി. എസ്.വേണുഗോപാൽ, എസ്.മുരുകേശ്, എൻ.സുകുമാരൻ നായർ, ചന്ദ്രശേഖരൻ നായർ, രാധാകൃഷ്ണൻ നായർ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL