
പാമ്പാടി: സാമൂഹിക സുരക്ഷാ പദ്ധതികളിൽ നിന്ന് പിന്മാറുന്ന കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ എ.ഐ.ടി.യു.സി പുതുപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണർകാട് കവലയിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം. ബിനുബോസ് ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി മണ്ഡലം പ്രസിഡന്റ് എം.എ ബേബി അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി കെ.ടി അനിൽകുമാർ, ജില്ലാ എക്‌സിക്യുട്ടീവ് അംഗം സിബി താളിക്കല്ല്, മഹിളാ സംഘം മണ്ഡലം സെക്രട്ടറി അജിതാ മനോഹരൻ, ജില്ലാ കമ്മിറ്റിഅംഗം അജീഷ് മട്ടയ്ക്കൽ, ബി.കെ.എം.യു ജില്ലാ കമ്മിറ്റി അംഗം രാജേഷ് ജോൺ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |