SignIn
Kerala Kaumudi Online
Wednesday, 20 May 2026 5.05 AM IST

ഇന്ധന വിലവർദ്ധന പിൻവലിക്കണം

fuel

കോട്ടയം : പെട്രോൾ, ഡീസൽ, പാചക വാതകം എന്നിവയുടെ വിലവർദ്ധനവ് പിൻവലിക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷണേഴ്‌സ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. തൊഴിലില്ലായ്മയും, വിലക്കയറ്റവും മൂലം പൊറുതിമുട്ടുന്ന ജനങ്ങളെ കൂടുതൽ ദുരിതത്തിലാക്കുന്നതാണ് ഈ നടപടി. സംസ്ഥാന പ്രസിഡന്റ് വി.എം.മോഹനൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. മെക്കിൾ സിറിയക്ക്, പി. രാധാകൃഷ്ണ കുറുപ്പ് , ഡോ. വർഗ്ഗീസ് പേരയിൽ, ജയ്‌സൺ മാന്തോട്ടം, പി.റ്റി ജേക്കബ്, വടയക്കണ്ടി നാരായണൻ, മാത്തച്ചൻ പ്ലാന്തോട്ടം, ബാബു ജോസഫ് എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL