
കോട്ടയം : കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്ന സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിയുള്ള കുരുന്നുകൾ പ്രവേശനോത്സവത്തിനായി പാലാ ചേർപ്പുങ്കൽ ഗുഡ് സമരിറ്റൻ റിസോഴ്‌സ് സെന്ററിൽ ഒത്തുചേർന്നു. പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം കിടങ്ങൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ സുരേഷ് നിർവഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫാ. സുനിൽ പെരുമാനൂർ അദ്ധ്യക്ഷത വഹിച്ചു. കിടങ്ങൂർ ഗ്രാമപഞ്ചായത്ത് മെമ്പർ സതീഷ് കുമാർ പി.എസ്, കെ.എസ്.എസ്.എസ് അസി. ഡയറക്ടർ ഫാ. ജെഫിൻ ഒഴുങ്ങാലിൽ, പ്രോഗ്രാം ഓഫീസർ ഷൈല തോമസ്, മേരി ഫിലിപ്പ്, സിസ്റ്റർ സാലി, സിസ്റ്റർ അജോ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |