
കോട്ടയം: എം.ജി സർവകലാശാലയ്ക്ക് കീഴിലുള്ള ഓട്ടോണമസ് കോളേജുകളിലെ ഗവേഷണകേന്ദ്രങ്ങളിൽ റിസർച്ച് ചെയ്യുന്ന വിദ്യാർത്ഥികൾ ഇനിമുതൽ സർവകലാശാല ജൂനിിയർ റിസേർച്ച് ഫെലോഷിപ്പിന് അപേക്ഷ നൽകേണ്ടതില്ലെന്നുള്ള രജിസ്ട്രാറുടെ ഉത്തരവ് പിൻവലിക്കണമെന്ന് കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്‌സ് അസോസിയേഷൻ (കെ.പി.സി.ടി.എ). എം.ജിയ്ക്ക് കീഴിലുള്ള ഗവേഷണകേന്ദ്രങ്ങളിൽ ഭൂരിപക്ഷവും ഓട്ടോണമസ് (സ്വയംഭരണ) കോളജുകളിലാണ്. മുഴുവൻ സമയ ഗവേഷണ വിദ്യാർത്ഥികളോട് ഇത്തരം വിവേചനം കാണിക്കുന്നത് ശരിയല്ലെന്നും ഒരുതരത്തിലും നീതികരിക്കാവുന്നതല്ലെന്നും യോഗം കുറ്റപ്പെടുത്തി. മേഖലാ കമ്മിറ്റി പ്രസിഡന്റ് ഡോ.ജോബിൻ ജോസ് ചാമക്കാല അദ്ധ്യക്ഷത വഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |