SignIn
Kerala Kaumudi Online
Saturday, 04 July 2026 4.24 AM IST

ഗോളടിച്ച് ഫ്ലക്‌സും ജേഴ്‌സിയും

kobsarasammkr

കോട്ടയം: വിവിധ രാജ്യങ്ങളുടെ പതാകകൾ, ബഹുവർണങ്ങളിലുള്ള ജഴ്സികൾ, മാനം മുട്ടെ ഉയരെ ഫ്ളക്സ് ബോർഡുകൾ... ഫുട്‌ബോൾ ലോകകപ്പ് ആവേശം ജില്ലയുടെ സമ്പദ് വ്യവസ്ഥയിലും ഗോളടിക്കുന്നു. ഇലക്ഷന് ശേഷം ഫ്ളക്സ് മേഖലയിൽ ലോകകപ്പ് ഉണർവേകിയപ്പോൾ ജഴ്സികൾക്ക് ഡിമാൻഡായത് വസ്ത്ര വിപണിക്കും തുണയായി.

ലോകകപ്പ് ആരംഭിച്ചതോടെ കോളടിച്ചത് ഫ്ളക്സ് പ്രിന്റിങ്ങ് മേഖലയ്ക്കാണ്. നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ലോകകപ്പ് കൂടിയെത്തിയത് ഗുണകരമായെന്നാണ് ഫ്ളക്സ് പ്രിന്റിംഗ് മേഖലയിലുള്ളവർ പറയുന്നു. ആരാധകർ തമ്മിലും ടീമുകൾ തമ്മിലുമുള്ള മത്സരത്തിന്റെ വീര്യം പ്രകടമാകുന്നത് ഫ്ളക്സിന്റെ ഉയരത്തിലാണ്. സ്‌ക്വയർ ഫീറ്റിന് 25 രൂപയോളം വിലവരുന്ന 30 മുതൽ 50 അടിവരെയുള്ള കട്ട് ഔട്ടുകൾ സ്ഥാപിക്കുന്നതിന് ആരാധകർക്ക് പണമാെരു വിഷയമല്ല. കഴിഞ്ഞ ലോകകപ്പിനെ അപേക്ഷിച്ച് വിലയിൽ 10 ശതമാനത്തോളം വർദ്ധനയുണ്ടെങ്കിലും ആവശ്യക്കാർക്ക് കുറവില്ല.

ഫാൻസി ഷോപ്പുകളിലും ജഴ്സികൾ

മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഫാൻസി കടകളും തുണിക്കടകളും ജഴ്സികൾ അടക്കമുള്ള വസ്തുക്കൾ വിൽക്കുകയാണ്. മുതിർന്നവരുടേതൊന്നോ കുട്ടികളുടേതൊന്നോ വേർതിരിവില്ലാതെ ജഴ്സിക്ക് ആവശ്യക്കാരാണ്.

സ്‌കൂളുകൾ കേന്ദ്രീകരിച്ച് നടത്തുന്ന ഫാൻസ് മത്സരങ്ങളുടെ എണ്ണം വർദ്ധിച്ചതാണ് ജഴ്സികൾക്ക് ഡിമാൻഡ് കൂടാൻ കാരണം എന്നാൽ പശ്ചിമേഷ്യൻ യുദ്ധം സൃഷ്ടിച്ച പ്രതിസന്ധി തുണിയുടെ വരവ് കുറച്ചത് ഈ മേഘലയെ ബാധിച്ചു.

അർജന്റീന, ബ്രസീൽ. പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങളുടെ ജഴ്സിക്കാണ് ആവശ്യക്കാരേറെ.മത്സരം മുറകുമ്പോൾ വലിയ സ്‌ക്രീനിങ്ങുകൾ വ്യപകമാകും. ഇതോടെ പ്രൊജക്ടർ വാടകയ്ക്ക് നൽകുന്നവരുടെയും കീശ നിറയും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL