SignIn
Kerala Kaumudi Online
Saturday, 04 July 2026 3.45 AM IST

അമരാവതിയിൽ അപകടമായി കന്നുകാലികളുടെ റോഡ് ഷോ

pashu

മുണ്ടക്കയം ഈസ്റ്റ്: മുണ്ടക്കയം -എരുമേലി സംസ്ഥാനപാത കന്നുകാലിക്കൂട്ടം കൈയടക്കാൻ തുടങ്ങിയതോടെ ഗതാഗതതടസവും അപകടങ്ങളും വർധിക്കുന്നു. കരിനിലം മുതൽ അമരാവതി വരെയുള്ള ഭാഗത്താണ് പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ കന്നുകാലിക്കൂട്ടം റോഡ് കൈയടക്കുന്നത്. നൂറുകണക്കിന് വാഹനങ്ങളാണ് ഈ പാതയിലൂടെ കടന്നുപോകുന്നത്. കന്നുകാലികൾ റോഡിൽ കിടക്കുന്നത് മൂലം പലപ്പോഴും വലിയ ഗതാഗത തടസമാണ് ഇവിടെ.

മഴയുമുള്ള സമയങ്ങളിൽ ഇതുവഴി വരുന്ന വാഹന യാത്രക്കാർക്ക് തൊട്ടടുത്തെത്തുമ്പോൾ മാത്രമാണ് കന്നുകാലികൾ റോഡിൽ കിടക്കുന്നത് ശ്രദ്ധയിൽപ്പെടുന്നത്. ഇടിക്കാതിരിക്കാൻ വാഹനങ്ങൾ വെട്ടിച്ചു മാറ്റുന്നത് പലപ്പോഴും അപകടങ്ങൾക്കും ഇടയാക്കുന്നു. രാത്രികാലങ്ങളിൽ ഇരുചക്ര വാഹനങ്ങൾക്ക് മുന്നിലടക്കം കന്നുകാലികൾ റോഡിനുകുറുകെ ചാടുന്നതും അപകടങ്ങൾക്ക് വഴിവയ്ക്കുകയാണ്.

ഉടമസ്ഥരുടെ കുറ്രകരമായ അനാസ്ഥ

എസ്റ്റേറ്റിലെ തൊഴിലാളികളും സമീപത്തെ വീട്ടുകാരും വളർത്തുന്ന കന്നുകാലികളാണ് ഇത്തരത്തിൽ ഗതാഗത തടസമുണ്ടാക്കും വിധം റോഡിലൂടെ നടക്കുന്നത്.

അമരാവതി കയറ്റം കയറിവരുന്ന വാഹനങ്ങൾക്ക് പെട്ടെന്ന് റോഡിലെ കന്നുകാലികളെ കാണാൻ സാധിക്കാത്തത് വലിയ അപകടസാധ്യത ഉയർത്തുന്നു. ഹോൺ അടിച്ചാൽ പോലും മാറാത്ത അവസ്ഥയാണ്.

നടപടി വേണം

നാട്ടുകാരുടെയും യാത്രക്കാരുടെയും സുരക്ഷ മുൻനിർത്തി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും (പഞ്ചായത്ത്) പൊലീസും മോട്ടോർ വാഹന വകുപ്പും അടിയന്തരമായി ഈ വിഷയത്തിൽ ഇടപെടണം.

കന്നുകാലികളുടെ ഉടമസ്ഥരെ കണ്ടെത്തി ബോധവൽക്കരണം നൽകുകയും, പൊതുറോഡിൽ ഇവയെ അലഞ്ഞുതിരിയാൻ വിടുന്നവർക്കെതിരെ പിഴയടക്കമുള്ള നിയമനടപടികൾ സ്വീകരിക്കുകയും ചെയ്താൽ മാത്രമേ ഇതിനൊരു ശാശ്വത പരിഹാരം കാണാൻ സാധിക്കൂവെന്ന് നാട്ടുകാർ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, WALAYAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL