പാലോട്: ഗ്രാമീണ റോഡുകളിൽ വാഹനങ്ങളുടെ അമിതവേഗതയെ തുടർന്ന് അപകടം പതിവാകുന്നു. ഫോറസ്റ്റ് റേഞ്ച് ഓഫീസിനു സമീപം അടുത്തിടെയുണ്ടായ വാഹനാപകടങ്ങളിൽ മൂന്നുപേരാണ് മരിച്ചത്.
പ്ലാവറക്കും കുശവൂർ ജംഗ്ഷനും മദ്ധ്യേ മൂന്ന് മാസത്തിനുള്ളിൽ നാലുപേരാണ് അപകടത്തിൽ മരിച്ചത്. വാഹനങ്ങളുടെ അമിതവേഗം പതിവായിട്ടും അധികൃതർ പരിശോധന നടത്താത്തതിൽ പ്രതിഷേധം ശക്തമാണ്.
കുത്തനെയുള്ള കയറ്റിറക്കവും കൊടുംവളവുകളും ചെങ്കോട്ട പാതയിലെ ചുള്ളിമാനൂരിനും മടത്തറക്കും ഇടയിൽ നിരവധി അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. വഞ്ചുവം,മഞ്ഞക്കോട്ടുമൂല,ഇളവട്ടം,താന്നിമൂട്,പ്ലാവറ,ഫോറസ്റ്റ് ഓഫീസിന് സമീപം,എക്‌സ് കോളനി എന്നിവിടങ്ങളിലും അപകടം പതിവാണ്.
ബസുകളുടെ മത്സരയോട്ടവും
അന്തർ സംസ്ഥാന വാഹനങ്ങളിലെ ഡ്രൈവർമാരും ടിപ്പർ,മീൻ ലോറികളും യാതൊരു നിയന്ത്രണവുമില്ലാതെയാണ് പോകുന്നത്. കെ.എസ്.ആർ.ടി.
അമിതവേഗം അപകടകാരണം
റോഡിന്റെ ഇരുവശവും പടർന്ന് പന്തലിച്ച് കിടക്കുന്ന കാടാണ് ഡ്രൈവർമാരുടെ സ്ഥിരംശാപം. നിത്യവും ഒരു ഡസനോളം അപകടങ്ങൾ ഈ മേഖലയിൽ അരങ്ങേറുന്നുണ്ട്.ഇറക്കം ഇറങ്ങി വരുന്നവർ അമിത വേഗതയിലായാൽ വാഹനത്തിന്റെ നിയന്ത്രണം തെറ്റും.കയറ്റം താണ്ടുന്ന വാഹനത്തിൽ കൂട്ടിയിടിക്കും.ഇങ്ങനെ പൊലിഞ്ഞ ജീവനുകൾ നിരവധിയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |