SignIn
Kerala Kaumudi Online
Thursday, 16 July 2026 4.41 AM IST

ജില്ലാതല ഉദ്ഘാടനവും   സെമിനാറും ഇന്ന്

കോട്ടയം: ലോക ജനസംഖ്യാദിനാചരണത്തിന്‍റെ ജില്ലാതല ഉദ്ഘാടനവും ബോധവത്ക്കരണ സെമിനാറും ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 10ന് കോട്ടയം ബസേലിയസ് കോളേജ് ഓഡിറ്റോറിയത്തിൽ അഡ്വ. ഫ്രാൻസിസ് ജോർജ് എം.പി. ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് അദ്ധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ ചേതൻ കുമാർ മീണ മുഖ്യപ്രഭാഷണം നടത്തും. കോട്ടയം നഗരസഭ ചെയർപേഴ്‌സൺ എം.പി. സന്തോഷ് കുമാർ ദിനാചാരണ സന്ദേശം നൽകും. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ പി. കെ. വൈശാഖ്, കോട്ടയം നഗരസഭാ ആരോഗ്യകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ സാലി മാത്യു, വികസനകാര്യസ്ഥിരംസമിതി അധ്യക്ഷൻ എസ്. ഗോപകുമാർ, ഡിഎം.ഒ ഡോ. എൻ. പ്രിയ, ബസേലിയസ് കോളേജ് പ്രിൻസിപ്പൽ ഡോ. കെ.എസ്. മനോജ് നാരായൺ, എന്നിവർ പ്രസംഗിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, SEMINAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL