SignIn
Kerala Kaumudi Online
Thursday, 13 August 2026 2.44 AM IST

പശു ഔഷധി:മൃഗചികിത്സാ മരുന്നുകൾ കുറഞ്ഞവിലയിൽ കർഷകർക്ക് ആശ്വാസം, ക്ഷീരമേഖലയ്ക്ക് ഉണർവ്

medicine

കോട്ടയം: കാലിത്തീറ്റ വിലയും മൃഗചികിത്സാ ചിലവും വർദ്ധിച്ചതോടെ പ്രതിസന്ധിയിലായ ക്ഷീരകർഷകർക്ക് ആശ്വാസമാവുകയാണ് കേന്ദ്രസർക്കാരിന്റെ പശു ഔഷധി പദ്ധതി. ഗുണനിലവാരമുള്ള ജനറിക് മൃഗചികിത്സാ മരുന്നുകൾ കുറഞ്ഞനിരക്കിൽ പദ്ധതിയിലൂടെ കർഷകർക്ക് വാങ്ങാം. കേന്ദ്ര മൃഗസംരക്ഷണ വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്. ജൻ ഔഷധി കേന്ദ്രങ്ങളുടെ മാതൃകയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പശു ഔഷധി മെഡിക്കൽ സ്റ്റോറുകൾ സജ്ജമാക്കും. പ്രധാനമന്ത്രി കിസാൻ സമൃദ്ധി കേന്ദ്രങ്ങൾ, സഹകരണ സംഘങ്ങൾ എന്നിവ വഴിയാണ് കേന്ദ്രങ്ങൾ പ്രവർത്തിക്കുക. ഫാർമസ്യൂട്ടിക്കൽസ് ആൻഡ് മെഡിക്കൽ ഡിവൈസസ് ബ്യൂറോ ഓഫ് ഇന്ത്യ വിതരണം ചെയ്യുന്ന മരുന്നുകളാണ് വില്പന നടത്തുന്നത്. പി.ഒ.എസ് ബില്ലിംഗ് സംവിധാനവും നടപ്പാക്കും.

20 ശതമാനം ലാഭം ഉറപ്പാക്കും

അലോപ്പതി ജനറിക് മരുന്നുകൾക്ക് പുറമെ പാരമ്പര്യ അറിവുകളെ അടിസ്ഥാനമാക്കിയുള്ള നാടൻ ഔഷധങ്ങളും ഗുണമേന്മയുള്ള കാലിത്തീറ്റയും ലഭ്യമാക്കുന്നതിനുള്ള നടപടികളും പരിഗണനയിലുണ്ട്. മരുന്നുകളുടെ വില്പനവിലയുടെ 20 ശതമാനം ലാഭം കേന്ദ്രം നടത്തുന്നവർക്ക് ലഭിക്കും. പിന്നാക്ക, മലയോര മേഖലകളിൽ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിന് ഒറ്റത്തവണ സഹായവും ഇൻസെന്റീവുകളും നൽകും.

ചിലവേറുന്ന ചികിത്സ

വെറ്ററിനറി മരുന്നുകളുടെ വിലക്കയറ്റം ക്ഷീരകർഷകർക്ക് ബാദ്ധ്യത

കാലിത്തീറ്റ വില വർദ്ധിച്ചതും ക്ഷീരകർഷകർക്ക് വെല്ലുവിളിയായി

ക്ഷീരമേഖലയിൽ നിന്ന് പിന്മാറുന്ന കർഷകരുടെ എണ്ണവും വർദ്ധിച്ചു

ലഭ്യമാക്കുന്ന ജനറിക് മരുന്നുകൾ: 134

പദ്ധതി ക്ഷീരകർഷകർക്ക് പുറമേ അരുമ മൃഗങ്ങളെ വളർത്തുന്നവർക്കും പദ്ധതി ആശ്വാസമാകും.

പശു ഔഷധി കേന്ദ്രം എങ്ങനെ തുടങ്ങാം
സ്വന്തമായോ വാടകയ്‌ക്കോ കുറഞ്ഞത് 120 ചതുരശ്രയടി വിസ്തീർണമുള്ള മുറിയുണ്ടായിരിക്കണം. സംസ്ഥാന ഡ്രഗ് കൺട്രോൾ അതോറിട്ടിയുടെ ലൈസൻസ് നിർബന്ധം. ബി.ഫാം അല്ലെങ്കിൽ ഡി.ഫാം യോഗ്യതയുള്ള രജിസ്റ്റേർഡ് ഫാർമസിസ്റ്റിനെ നിയമിക്കണം. ഒരു ബ്ലോക്കിൽ ഒരു പശു ഔഷധി കേന്ദ്രത്തിനാണ് അനുമതി. പൊതുവിഭാഗത്തിന് അപേക്ഷാഫീസ് 5000 രൂപ. ഓൺലൈനായും അപേക്ഷിക്കാം. വെബ്‌സൈറ്റ്: https://pashuaushadhi.dahd.gov.in/.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, MEDICINE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL