SignIn
Kerala Kaumudi Online
Saturday, 15 August 2026 3.41 AM IST

സ്റ്റേഷനുകൾ ഇനി എസ്.ഐമാരുടെ കൈയിൽ  കോട്ടയത്ത് 18 സി.ഐ ഓഫീസുകൾ

police

കോട്ടയം: ഇന്ന് മുതൽ സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളുടെ ഭരണച്ചുമതല വീണ്ടും എസ്.ഐമാരുടെ കൈകളിലേക്ക്. ഇതോടെ ജില്ലയിൽ 18 സർക്കിൾ ഇൻസ്‌പെക്ടർ ഓഫീസുകൾ നിലവിൽവരും. നിലവിൽ സ്റ്റേഷൻ ഹൗസ് ഓഫീസർമാരായി (എസ്.എച്ച്.ഒ) പ്രവർത്തിക്കുന്നവരിൽ സീനിയോറിറ്റി അനുസരിച്ചുള്ള ഉദ്യോഗസ്ഥർ സർക്കിൾ ഇൻസ്‌പെക്ടർമാരായി ചുമതലയേൽക്കും. രണ്ട് സ്റ്റേഷനുകളുടെ ചുമതലയായിരിക്കും സാധാരണയായി ഒരു സി.ഐക്ക്. ഇതിന് പുറമെ കൺട്രോൾ റൂം, ട്രാഫിക്, സൈബർ പൊലീസ് വിഭാഗങ്ങളുടെയും ചുമതല സി.ഐമാർക്കായിരിക്കും. ഗുരുതരമായ കുറ്റകൃത്യങ്ങളുടെ അന്വേഷണവും തെളിവ് ശേഖരണവും സി.ഐമാരുടെ നേതൃത്വത്തിൽ നടത്തും. ഇതോടെ ഇത്തരം കേസുകളുടെ അന്വേഷണത്തിന് കൂടുതൽ വേഗം ലഭിക്കുമെന്നാണ് പ്രതീക്ഷ.

സി.ഐമാരെ നേരിട്ട് സമീപിക്കാം

സ്റ്റേഷൻ ചുമതലയുള്ള എസ്.ഐമാർ ക്രമസമാധാന പ്രശ്‌നങ്ങൾ ഉൾപ്പെടെയുള്ള പ്രതിദിനകാര്യങ്ങൾ കൈകാര്യം ചെയ്യും. ലോക്കൽ പൊലീസിന്റെ പ്രവർത്തനങ്ങളിൽ പരാതിയോ അതൃപ്തിയോയുള്ളവർക്ക് സി.ഐമാരെ നേരിട്ട് സമീപിക്കാം. സ്റ്റേഷൻ തലത്തിൽ പരിഹരിക്കാനാകാത്ത തർക്കങ്ങളിലും പരാതികളിലും സി.ഐമാർക്ക് ഇടപെടാം.

ക്രമീകരണം ഇങ്ങനെ

കേസുകളുടെ എണ്ണം കൂടുതലുള്ളതും പ്രധാന സ്ഥാപനങ്ങളും വിനോദസഞ്ചാരകേന്ദ്രങ്ങളും ഉൾപ്പെടുന്നതുമായ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചാണ് സി.ഐ ഓഫീസുകൾ ക്രമീകരിച്ചിരിക്കുന്നത്. ജില്ലാ ആസ്ഥാനമായതിനാലാണ് കോട്ടയം വെസ്റ്റിൽ സി.ഐ ഓഫീസ് അനുവദിച്ചത്. കേസുകളുടെ എണ്ണം, പ്രദേശത്തിന്റെ പ്രാധാന്യം, ക്രമസമാധാന സാഹചര്യം എന്നിവ പരിഗണിച്ചാണ് സി.ഐമാരുടെ ചുമതലാപരിധി നിശ്ചയിച്ചിരിക്കുന്നത്.

സി.ഐ ഓഫീസുകളും കീഴിലുള്ള സ്റ്റേഷനുകളും

കോട്ടയം വെസ്റ്റ്: കോട്ടയം വെസ്റ്റ്
കോട്ടയം ഈസ്റ്റ്: കോട്ടയം ഈസ്റ്റ്, വനിതാ പൊലീസ് സ്റ്റേഷൻ
കുമരകം: കുമരകം
ഗാന്ധിനഗർ: ഗാന്ധിനഗർ
ഏറ്റുമാനൂർ: ഏറ്റുമാനൂർ, അയർക്കുന്നം
ചങ്ങനാശേരി: ചങ്ങനാശേരി, ട്രാഫിക് സ്റ്റേഷൻ
ചിങ്ങവനം: ചിങ്ങവനം, വാകത്താനം
തൃക്കൊടിത്താനം: തൃക്കൊടിത്താനം, കറുകച്ചാൽ
എരുമേലി: എരുമേലി, മണിമല
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി, മുണ്ടക്കയം
പൊൻകുന്നം: പൊൻകുന്നം, പള്ളിക്കത്തോട്
പാമ്പാടി: പാമ്പാടി, മണർകാട്
പാലാ: പാലാ, കിടങ്ങൂർ
രാമപുരം: രാമപുരം, മേലുകാവ്, മരങ്ങാട്ടുപിള്ളി
ഈരാറ്റുപേട്ട: ഈരാറ്റുപേട്ട, തിടനാട്
വൈക്കം: വൈക്കം, കല്ലറ
തലയോലപ്പറമ്പ്: തലയോലപ്പറമ്പ്, വെള്ളൂർ
കടുത്തുരുത്തി: കടുത്തുരുത്തി, കുറവിലങ്ങാട്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, KERALAPOLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL