SignIn
Kerala Kaumudi Online
Monday, 17 August 2026 2.50 AM IST

സൗജന്യ സൈക്ലിങ്ങും നീന്തൽ പരിശീലനവും

thambalakadu

തമ്പലക്കാട്: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സൗജന്യ സൈക്ലിംഗും, നീന്തൽ പരിശീലനവും എൻ.എസ്.എസ് യു.പി സ്‌കൂളിൽ ഉദ്ഘാടനം ചെയ്തു. പി.ടി.എയുടെ ആഭിമുഖ്യത്തിൽ മുഴുവൻ കുട്ടികളെയും സൗജന്യമായി നീന്തൽ പഠിപ്പിക്കുന്നതിന് വേണ്ടി മുൻ കരയോഗം കമ്മിറ്റി മെമ്പർ കിഴക്കേപറമ്പിൽ ടി.ആർ ചന്ദ്രമോഹൻ നായരാണ് സൗജന്യമായി കുളം വിട്ടുകൊടുത്തത്. സ്‌കൂൾ അങ്കണത്തിൽ ചേർന്ന പൊതുയോഗത്തിൽ മാനേജർ പ്രദീപ് ശങ്കരമംഗലം പദ്ധതികൾ വിശദീകരിച്ചു. പ്രൊഫ.റോണി കെ.ബേബി എം.എൽ.എ ദേശീയപതാക ഉയർത്തി. ജില്ലാ പഞ്ചായത്തംഗം തോമസ് കുന്നപ്പള്ളി, ബ്ലോക്ക് പഞ്ചായത്തംഗം ബേബി വട്ടക്കാട്ട്, പഞ്ചായത്തംഗങ്ങളായ അമ്പിളി ഉണ്ണികൃഷ്ണൻ, ബിജുമോൾ ബാബു, സ്‌കൂൾ പ്രധാന അദ്ധ്യാപിക ലേഖ ജി.നായർ, പി.ടി.എ പ്രസിഡന്റ് ഹരീന്ദ്രൻ നമ്പൂതിരി തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, SWIMMING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL