
ഇളങ്ങുളം: എലിക്കുളം പഞ്ചായത്ത് 12ാം വാർഡിലെ ശ്രീലക്ഷ്മി കുടുംബശ്രീ ഓണാഘോഷം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് യമുനാ പ്രസാദ് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ പ്രസിഡന്റ് ബിന്ദു അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു. ആഘോഷച്ചെലവുകൾ ചുരുക്കി എട്ട് പേർക്കായി അൻപതിനായിരം രൂപ ചികിത്സാസഹായം നൽകി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യൂസ് പെരുമനങ്ങാട്ട്, പഞ്ചായത്തംഗങ്ങളായ സുജാതാ മോഹൻ, തുളസി സാബു, സി.ഡി.എസ് ചെയർപേഴ്സൺ പി.എസ് ഷെഹ്ന, കുടുംബശ്രീ സെക്രട്ടറി ഷീനാ അനീഷ്, വി.ജി.ശ്രീകാന്ത് തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |