SignIn
Kerala Kaumudi Online
Saturday, 22 August 2026 3.29 AM IST

വിജിലൻസ് കമ്മിറ്റി  യോഗം ചേർന്നു

vigila

കോട്ടയം : പൊതുവിതരണ ഉപഭോക്തൃ കാര്യ ജില്ലാതല വിജിലൻസ് കമ്മിറ്റി യോഗം ആർ.ഡി.ഒ നിജു കുര്യന്റെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു. ഓണക്കാലത്ത് പൊതുവിപണിയിലെ ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റവും കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയുന്നതിനും, ഭക്ഷ്യ സാധനങ്ങളുടെ ലഭ്യതയും ഗുണമേന്മയും കൃത്യമായ അളവും ഉറപ്പു വരുത്തുന്നതിനും കളക്ടറുടെ സംയുക്ത സ്‌ക്വാഡിന്റെ പരിശോധന ഊർജ്ജിതമാക്കാൻ യോഗം തീരുമാനിച്ചു. പാലാ ആർ.ഡി.ഒ ഷാഹിന രാമകൃഷ്ണൻ, ജില്ലാ സപ്ലൈ ഓഫീസർ വി. സുരേഷ്, ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർ എം. സഫിയ, റേച്ചൽ ഡേവിഡ് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, VIGILENCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL