ചങ്ങനാശേരി: വിശ്വകർമ്മ സർവീസ് സൊസൈറ്റിയുടെ സ്ഥാപക ദിനമായ തിരുവോണദിനത്തിൽ വി.എസ്.എസ് 89ാം നമ്പർ പെരുന്ന ശാഖ ക്ഷേത്ര സന്നിധിയിൽ ശാഖാ വൈസ് പ്രസിഡന്റ് എം.വി രാജേഷ് സംഘടനയുടെ പതാക ഉയർത്തി. തുടർന്ന്, മധുരം വിതരണം ചെയ്തു. സെക്രട്ടറി എ.സുരേഷ് കുമാർ, ജോയിന്റ് സെക്രട്ടറി പി.സി പ്രദീപ്, ട്രഷറർ പി.വിശ്വനാഥൻ, ദേവസ്വം മാനേജർ സി.എ മനോജ്, നിർവാഹ സമിതി അംഗങ്ങളായ ടി.ആർ ഗിരീഷ്, പി.സി വേണു, താലൂക്ക് പ്രതിനിധി പി.എം മനോജ്, വി.എസ്.എസ് മഹിളാസമാജം മുൻ പ്രസിഡന്റ് സിന്ധു രാജഗോപാൽ, ശാഖാ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |