SignIn
Kerala Kaumudi Online
Saturday, 29 August 2026 2.08 AM IST

യുവാവിനെ ആക്രമിച്ച കേസിൽ മൂന്ന് പ്രതികൾ അറസ്റ്റിൽ

nav

വലപ്പാട്: മുൻവിരോധത്തിന്റെ പേരിൽ യുവാവിനെ തടഞ്ഞുനിറുത്തി ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ മൂന്ന് പ്രതികളെ വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തു. തളിക്കുളം തമ്പാൻകടവ് സ്വദേശി കോറോട്ട് വീട്ടിൽ നവനീത് (18), കുന്നംകുളം അർത്താറ്റ് സ്വദേശികളായ വൈശ്യം വീട്ടിൽ മൻസിഫ് (28), വൈശ്യം വീട്ടിൽ ഫായിസ് (19) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ കോടതിയിൽ ഹാജരാക്കും. ഈ മാസം 27ന് രാത്രി 11 മണിയോടെ തളിക്കുളം എരണേഴത്ത് അമ്പലത്തിന് സമീപമാണ് സംഭവം. തളിക്കുളം പുനരധിവാസ ഉന്നതി സ്വദേശി കരീപറമ്പിൽ വീട്ടിൽ ആദർശ് (18) ആണ് പരിക്കേറ്റത്.
ഒരു വർഷം മുമ്പ് ആദർശും പരിസരവാസികളും ചേർന്ന് നവനീത് ഒരു വീട്ടിലേക്ക് മതിൽ ചാടി വന്നത് ചോദ്യം ചെയ്തിരുന്നു. ഇതിനെ തുടർന്നുണ്ടായ മുൻവിരോധമാണ് കരാണം.മൂന്നു പ്രതികളും നിരവധി കേസുകളിലെ പ്രതികളാണ്.

വലപ്പാട് പൊലീസ് സ്റ്റേഷൻ എസ്.ഐമാരായ മൗഷമി, അമൽരാജ്, ഉണ്ണി, സാബു, എ.എസ്.ഐ പ്രജീഷ്, എസ്.സി.പി.ഒമാരായ റഷീദ്, സോഷി, സി.പി.ഒ വിഷ്ണു എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY