SignIn
Kerala Kaumudi Online
Saturday, 29 August 2026 5.14 AM IST

കേരളം കേന്ദ്രീകരിച്ച് റെയിൽവേ സോൺ വേണം

sa

കോട്ടയം:കേരളത്തിന്റെ പ്രത്യേകതകൾ കണക്കിലെടുത്ത് കേരളം കേന്ദ്രീകരിച്ച് പ്രത്യേക റെയിൽവേ സോൺ ഉണ്ടാവണമെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി തോമസ് ആവശ്യപ്പെട്ടു.

കേരളത്തിലുള്ള റെയിൽവേ ഡിവിഷനുകൾ മുറിക്കുന്നതിനു പകരം വേണ്ടത് പുതിയ സോൺ ആണ്. ഏറ്റവും അധികം റെയിൽവേ ഉപയോഗിക്കുന്ന സംസ്ഥാനം എന്ന നിലയിൽ കേരളത്തിൽ കൂടുതൽ വികസനം കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്. ഇപ്പോൾ നടക്കുന്ന നീക്കം, കേരളത്തൊടുള്ള അവഗണനയായി മാത്രമേ കാണാൻ കഴിയൂ എന്നും, കേന്ദ്രസർക്കാർ അതിൽ നിന്ന് പിന്മാറണമെന്നും തോമസ് ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, LOCAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL