മേലുകാവ്മറ്റം: അരുവിത്തുറ ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ ഹെന്റി ബേക്കർ കോളേജ് മേലുകാവിലെ എൻ.എസ്.എസ് യൂണിറ്റിന്റെ ക്യാമ്പ് യുവധാര 2026ന്റെ ഭാഗമായി ഇരുമാപ്രാമറ്റം എം.ഡി.സി.എം.എസ് ഹൈസ്‌കൂളിൽ ഓണാഘോഷം,മോട്ടിവേഷൻ ക്ലാസ് എന്നിവ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. കോളേജ് ഐ.ക്യു.എ.സി കോഓർഡിനേറ്റർ പ്രൊഫ.ജസ്റ്റിൻ ജോസ് അദ്ധ്യക്ഷത വഹിച്ചു. ലയൺസ് ചീഫ് പ്രോജക്ട് കോഓർഡിനേറ്ററും പൂർവ വിദ്യാർത്ഥിയുമായ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. അരുവിത്തുറ ലയൺസ് ക്ലബ് ഡയറക്ടർ ബോർഡ് അംഗവും ബ്രില്യന്റ് സ്റ്റഡി സെന്റർ മാത്ത്‌സ് വിഭാഗം മേധാവിയുമായ പ്രൊഫ.റോയ് തോമസ് കടപ്ലാക്കൽ മുഖ്യാതിഥിയായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |