SignIn
Kerala Kaumudi Online
Saturday, 29 August 2026 5.14 AM IST

അയ്യങ്കാളി ജയന്തി  ആഘോഷം

kpms
അയ്യങ്കാളി ജയന്തി ആഘോഷം നടത്തി

വൈക്കം: മഹാത്മ അയ്യൻകാളിയുടെ 163 -ാമത് ജയന്തി അവിട്ടാഘോഷം കെ.പി.എം.എസ് വൈക്കം യൂണിയന്റെ നേതൃത്വത്തിൽ ആഘോഷിച്ചു. യൂണിയന്റെ കീഴിലെ 36 ശാഖായോഗങ്ങളിലും പതാക ഉയർത്തൽ , പുഷ്പാർച്ചന, മധുരപലഹാര വിതരണം, സമ്മേളനം തുടങ്ങിയവ നടത്തി.യൂണിയന്റെ നേതൃത്വത്തിൽ നടത്തിയ ജയന്തി സമ്മേളനം കെ.പി.എം.എസ് സംസ്ഥാന പ്രസിഡന്റ എ. സനീഷ് കുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ഇ. ആർ. സിന്ധുമോൻ അദ്ധ്യക്ഷനായിരുന്നു. യൂണിയൻ സെക്രട്ടറി മോഹനൻ പേരേത്തറ, റ്റി ആർ സാബുജി, ബാബു വടക്കേമുറി, കെ.കെ. അനിൽകുമാർ, പി.കെ. സാലു, വി.ബിബിൻ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL