
കോട്ടയം: കേരള കോൺഗ്രസ് (എം) കോട്ടയം ജില്ല ഏകദിന ക്യാമ്പ് നാളെ പാലായിൽ നടക്കും. പാലാ സൺ സ്റ്റാർ കൺവെൻഷൻ സെന്ററിൽ രാവിലെ 9.30 ന് ആരംഭിക്കുന്ന ക്യാമ്പ് പാർട്ടി ചെയർമാൻ ജോസ് കെ മാണി എംപി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡൻറ് പ്രൊഫ. ലോപ്പസ് മാത്യു അധ്യക്ഷത വഹിക്കും. പ്രവർത്തനക്ഷമമല്ലാത്ത കമ്മറ്റികൾ പുനസംഘടിപ്പിക്കും. വൈകുന്നേരം 5.30 ന് അവസാനിക്കുന്ന ക്യാമ്പിൽ പാർട്ടിയുടെ സംസ്ഥാന, ജില്ലാതല നേതാക്കളും ജില്ലയിൽ നിന്നുള്ള മുഴുവൻ ജനപ്രതിനിധികളും പങ്കെടുക്കുമെന്ന് ജനറൽ സെക്രട്ടറി ഔസേപ്പച്ചൻ വാളി പ്ലാക്കൽ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |