SignIn
Kerala Kaumudi Online
Saturday, 29 August 2026 5.13 AM IST

ഓണത്തിനും വെച്ചൂരിൽ കുടിവെള്ളം കിട്ടാക്കനി

വെച്ചൂർ : ഓണക്കാലത്തും വെച്ചൂരുകാരുടെ കുടിവെള്ളം മുട്ടിച്ച് വാട്ടർ അതോറിറ്റി. വെച്ചൂരിലെ ജനങ്ങൾ കുടിവെള്ളത്തിനായി ഈ ഓണക്കാലത്തും നെട്ടോട്ടമോടുകയായിരുന്നു. ഓണ അവധി ആയതിനാൽ ഓഫീസിൽ ഫോൺ വിളിച്ച് അറിയിക്കാൻ സാധിക്കാതെ ജനപ്രതിനിധികളും വലഞ്ഞു. ടോൾ ഫ്രീ നമ്പരിൽ വിളിച്ചു പരാതി രജിസ്റ്റർ ചെയ്തിട്ടും നടപടിയില്ലായിരുന്നു.

രണ്ടാഴ്ച്ച മുമ്പ് വിഷയം പരിഹരിക്കാനായി കെ.ബിനിമോൻ എം.എൽ.എ നേരിട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയിരുന്നു. അത് കഴിഞ്ഞുള്ള കുറച്ച് ദിവസം വെള്ളം കിട്ടി. പക്ഷേ ഓണക്കാലമായപ്പോൾ വീണ്ടും വെള്ളം കിട്ടാതെയായി. ഇതിന് ശാശ്വത പരിഹാരം ഉണ്ടാവണമെന്നാണ് പഞ്ചായത്ത് ഭരണസമതിയുടെ ആവശ്യം.

സാങ്കേതിക തകരാറല്ല,

ഉദ്യോഗസ്ഥരുടെ അനാസ്ഥ

മുൻകാലങ്ങളിൽ വെള്ളം കിട്ടാതെ വന്നപ്പോൾ പഞ്ചായത്ത് ഭരണസമിതി ഒന്നാകെ വാട്ടർ അതോറിറ്റി ഓഫീസിൽ കുത്തിയിരുന്നു സമരം ചെയ്തിരുന്നു.

സമരം ചെയ്ത ആ ഒന്നുരണ്ട് ആഴ്ച്ച മുടക്കമില്ലാതെ വെള്ളം കിട്ടി. അതു കഴിഞ്ഞ് എല്ലാം പഴയപടിയായി.

വെള്ളം മുടങ്ങുന്നത് സാങ്കേതിക തകരാറ് കൊണ്ടല്ലന്ന് ഇതിൽ നിന്ന് തന്നെ മനസ്സിലാക്കാം. ഉദ്യേഗസ്ഥരുടെ അനാസ്ഥയാണ് വെച്ചുരുകാരെ ദുരിതത്തിലാക്കുന്നതെന്നാണ് ആക്ഷേപമുയരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, LOCAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL