
ഏറ്റുമാനൂർ : ഏറ്റുമാനൂർ ജനകീയ വികസന സമിതിയുടെ നാലാമത് വാർഷിക യോഗവും ഓണാഘോഷവും മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു. നാട്ടകം സുരേഷ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. വികസന സമിതി പ്രസിഡന്റ് ബി.രാജീവ് അദ്ധ്യക്ഷത വഹിച്ചു. എം.ജി യൂണിവേഴ്‌സിറ്റി മുൻ അസി.രജിസ്ട്രാർ ജെ.ആർ കുറുപ്പിന്റെ നഗരത്തിലെ ഒളിയിടങ്ങൾ എന്ന പുസ്തകം മന്ത്രി പ്രകാശനം ചെയ്തു. കെ.ജി ഹരിദാസ്, ഫിലിപ്പ് ജോസഫ് മണിയാലിൽ, വി.എം തോമസ് വേമ്പേനി, മോഹൻകുമാർ മംഗലത്ത്, കെ.ഒ ഷംസുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു. പി.എൻ പണിക്കർ ഫൗണ്ടേഷന്റെ കവിത മത്സരത്തിൽ വിജയികളായവർക്ക് കാണക്കാരി പഞ്ചായത്ത് പ്രസിഡന്റ് ഒ.ആർ വിജേഷ് സമ്മാനദാനം നിർവഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |