മുക്കം:നിർമ്മാണ തൊഴിലാളിക്ഷേമനിധി അംഗങ്ങളായ തൊഴിലാളികൾക്ക് ആനുകൂല്യങ്ങളും കുടിശികയായ പെൻഷനും ഉടൻ വിതരണം ചെയ്യണമെന്ന് കേരള ആർട്ടിസാൻസ് യൂണിയൻ (സിഐടിയു) തിരുവമ്പാടി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. അഗസ്ത്യൻമുഴി യു.പി സ്കൂളിൽ സംസ്ഥാന കമ്മിറ്റി അംഗം എം.കെ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.ജി രാജൻ അദ്ധ്യക്ഷത വഹിച്ചു. ടി.ശശിധരൻ, പിടി ബാബു എന്നിവർ പ്രസംഗിച്ചു .ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും, എഴുത്തുകാരി രമണി കച്ചേരിയേയും ആദരിച്ചു.വി.സജീവ് കുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഷിജിഷ് കെ.പി ,സന്തോഷ് പിടി, രാജേഷ് ഇ എന്നിവർ പ്രമേയം അവതരിപ്പിച്ചു. പ്രസിഡന്റായി പി ടി ബാബുവിനേയും, സെക്രട്ടറിയായി വി സജീവ് കുമാറിനേയും ട്രഷററായി കെ.പി ചെറുനാഗനേയും തെരഞ്ഞടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |