ആലപ്പുഴ: സമൂഹത്തിലെ വ്യത്യസ്ത മേഖകളിൽ മുഖമുദ്ര പതിപ്പിച്ചവർക്ക് കേരളകൗമുദി സമ്മാനിച്ച എക്സലൻസ് പുരസ്ക്കാരങ്ങൾ അർഹതയ്ക്കുള്ള അംഗീകാരമായി. താന്ത്രികാചാര്യൻ ജിഷ്ണു വാസുദേവൻ നമ്പൂതിരി, എസ്.കെ ഹോസ്പിറ്റൽ ചെയർമാൻ കെ.എൻ.ശിവൻകുട്ടി, സഫയർ എൻട്രൻസ് കോച്ചിംഗ് മാനേജിംഗ് ഡയറക്ടർ ഡോ.വി.സുനിൽ കുമാർ, റിനർജി സിസ്റ്റം പ്രൈവറ്റ് ലിമിറ്റഡ് എം.ഡി റോയ് ക്രിസ്റ്റി, രത്നകല ഗ്രൂപ്പ് സ്ഥാപകനും എസ്.എൻ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റുമായ രത്നാകരൻ വിശ്വനാഥൻ, സോമതീരം ആയുർവേദ ഗ്രൂപ്പ് ചെയർമാൻ ബേബി മാത്യു, വല്ലത്ത് എഡ്യുക്കേഷൻ എം.ഡി ഡോ.കല്യാണി വല്ലത്ത്, എസ്.എൻ ട്രസ്റ്റ് റീജിയണൽ ഡെവലപ്‌മെന്റ് കൗൺസിൽ ചെയർമാനും വെളിയിൽ ഗ്രൂപ്പ് സ്ഥാപകനുമായ വി.എൻ.ബാബു എന്നിവരെയാണ് കേരളകൗമുദിക്ക് വേണ്ടി ഉപരാഷ്ട്രപതി പുരസ്‌കാരം നൽകി ആദരിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |