തിരുവനന്തപുരം: സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ഓണം വാരാഘോഷത്തിന്റെ സമാപന വേദിയിൽ വന്ദേമാതരം പൂർണരൂപത്തിൽ ആലപിച്ചു.ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ, ഗവർണർ ആർ.വി. ആർലേക്കർ, മുഖ്യമന്ത്രി വി.ഡി. സതീശൻ, നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മന്ത്രിമാരായ പി.സി. വിഷ്ണുനാഥ്, കെ.മുരളീധരൻ, കെ.എ. തുളസി, സി.പി. ജോൺ, റോജി എം. ജോൺ, ബിന്ദു കൃഷ്ണ, മേയർ വി.വി. രാജേഷ് തുടങ്ങിയ പ്രമുഖർ സമാപന സമ്മേളനത്തിൽ പങ്കെടുത്തു.
വന്ദേമാതരം പൂർണ രൂപത്തിൽ ആലപിക്കാതിരിക്കുക എന്നതാണ് സംസ്ഥാന സർക്കാരിന്റെ നിലപാടെങ്കിലും ഭരണഘടനാ പദവിയിലുള്ള ഉപരാഷ്ട്രപതി നേരിട്ട് പങ്കെടുക്കുന്ന സർക്കാർ പരിപാടിയിൽ പ്രോട്ടോക്കോൾ ലംഘിക്കാൻ കഴിയില്ലെന്ന് മന്ത്രി പി.സി.വിഷ്ണുനാഥ് നേരത്തെ വ്യക്തമാക്കിയിരുന്നു. പാർലമെന്റ് പാസാക്കിയ ചട്ടങ്ങൾ പ്രകാരം ഉപരാഷ്ട്രപതി പങ്കെടുക്കുന്ന ഔദ്യോഗിക ചടങ്ങുകളിൽ ഇത് നിർബന്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നേരത്തെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളിൽ വന്ദേമാതരത്തിന്റെ പൂർണരൂപം ഒഴിവാക്കിയത് ചർച്ചയായിരുന്നു. എന്നാൽ പാർലമെന്റ് പാസാക്കിയ നിയമം അടിസ്ഥാനമാക്കി ഉപരാഷ്ട്രപതി പങ്കെടുക്കുമ്പോൾ വന്ദേമാതരം പൂർണമായി ആലപിക്കാതിരിക്കാനാവില്ലെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |