SignIn
Kerala Kaumudi Online
Monday, 31 August 2026 12.59 AM IST

'ടൈമിംഗ്' പാളി, പുലിയിറക്കം വൈകി, മടക്കവും

photo

തൃശൂർ: സമയക്രമം പാലിക്കാതിരുതോടെ പുലികളി സമാപിച്ചത് അർധരാത്രിയോടെ. തുടർന്ന് ഫലപ്രഖ്യാപനം നടന്നത് ഒരു മണിക്ക് ശേഷം. ഇന്നലെ തുടക്കം മുതൽ പുലികളി സംഘങ്ങൾ സമയക്രമം പാലിക്കാതിരുന്നതോടെ വൈകിട്ട് നാലിന് സ്വരാജ് റൗണ്ടിലെത്തേണ്ട സംഘങ്ങൾ അഞ്ചിന് ശേഷമാണ് എത്തിയത്. ഇത്തവണ ഒമ്പത് ടീമുകളാണ് പങ്കെടുത്തത്. അവസാന സംഘം പ്രദക്ഷിണം പൂർത്തിയാക്കി നടുവിലാലിൽ എത്തിയപ്പോഴേക്കും രാത്രി പതിനൊന്നരയായി.
ഫലപ്രഖ്യാപനവും സമ്മാനദാനവും പൂർത്തിയാകുമ്പോൾ പുലർച്ചെ ഒന്നരയായി. വിജയികൾക്ക് മേയർ ഡോ. നിജി ജസ്റ്റിനും ഡെപ്യൂട്ടി മേയർ എ. പ്രസാദും സമ്മാനങ്ങൾ വിതരണം ചെയ്തു. പുലികളിയോടെ ജില്ലയിലെ ഓണാഘോഷങ്ങൾക്കും സമാപനമായി.

കസറി അയ്യന്തോൾ


മികച്ച പുലികളി സംഘത്തിനുള്ള ഒന്നാം സ്ഥാനമടക്കം നിരവധി സമ്മാനങ്ങൾ നേടി അയ്യന്തോൾ ദേശം മികച്ച പ്രകടനം കാഴ്ചവച്ചു. പുലിക്കൊട്ട്, അച്ചടക്കം, പുലിവേഷം, പുലിവര എന്നീ ഇനങ്ങളിലും അയ്യന്തോൾ ഒന്നാം സ്ഥാനം നേടി. അതേസമയം പാട്ടുരായ്ക്കൽ ദേശത്തിന് ഒരു സമ്മാനം പോലും ലഭിച്ചില്ല.


വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വൻതിരക്ക്


ഓണാഘോഷത്തോടനുബന്ധിച്ച് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വൻതിരക്കാണ് അനുഭവപ്പെട്ടത്. പീച്ചി, വാഴാനി, അതിരപ്പിള്ളി, തുമ്പൂർമുഴി, ചാവക്കാട് ബീച്ച്, തളിക്കുളം സ്‌നേഹതീരം എന്നിവിടങ്ങളിൽ ഓണനാളുകളിൽ വലിയ തിരക്കുണ്ടായി. പുത്തൂർ സുവോളജിക്കൽ പാർക്കിലും സന്ദർശകരുടെ തിരക്ക് ഏറെയായിരുന്നു.

പുലിക്കളി മത്സരഫലം


പുലിക്കളി സംഘം:
1.അയ്യന്തോൾ ദേശം പുലികളി സംഘാടക സമിതി,2. ഒളരിക്കര ദേശം പുലികളി സംഘം,3. യുവജനസംഘം പുലിക്കളി സമിതി, വിയ്യൂർ

ടാബ്ലോ സമകാലികം:
1. കാനാട്ടുകര ദേശം,2. സീതാറാം മിൽ ദേശം,3. ഒളരിക്കര ദേശം പുലികളി സംഘം.

ടാബ്ലോ പുരാണം
1. സീതാറാം മിൽ ദേശം പുലികളി സംഘാടക സമിതി,2. കുട്ടൻകുളങ്ങര പുലികളി സംഘം, 3.ചക്കാമുക്ക് ദേശം.

പുലിക്കൊട്ട്
1. അയ്യന്തോൾ ദേശം പുലിക്കളി സംഘാടക സമിതി,2.സീതാറാം മിൽ ദേശം പുലിക്കളി സംഘാടക സമിതി,3. ശങ്കരംകുളങ്ങര ദേശം ആഘോഷ സമിതി

പുലിവര
1. അയ്യന്തോൾ ദേശം പുലിക്കളി സംഘാടക സമിതി, 2. ഒളരിക്കര ദേശം പുലിക്കളി സംഘം

അച്ചടക്കം
1. അയ്യന്തോൾ ദേശം പുലിക്കളി സംഘാടക സമിതി

പുലിവണ്ടി
1. കുട്ടൻകുളങ്ങര പുലിക്കളി സംഘം, 2. ചക്കാമുക്ക് ദേശം, 3. സീതാറാം മിൽ ദേശം പുലിക്കളി സംഘാടക സമിതി

പുലിവേഷം
1. അയ്യന്തോൾ ദേശം പുലിക്കളി സംഘാടക സമിതി, 2. യുവജനസംഘം പുലിക്കളി സമിതി (വിയ്യൂർ), 3. സീതാറാം മിൽ ദേശം പുലിക്കളി സംഘാടക സമിതി

ചമയം
1. യുവജനസംഘം പുലിക്കളി സമിതി (വിയ്യൂർ), 2.ഒളരിക്കര ദേശം പുലിക്കളി സംഘം, 3. ചക്കാമുക്ക് ദേശം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL