SignIn
Kerala Kaumudi Online
Tuesday, 01 September 2026 2.08 AM IST

ഓണാഘോഷ പരിപാടി

chigvanm-

ചിങ്ങവനം : മൂലംകുളം സൗഹൃദക്കൂട്ടം റസിഡന്റ്സിന്റെ ഓണാഘോഷവും, ഒന്നാം വാർഷികവും മീൻചിറയിൽ നടന്നു. സൗഹൃദക്കൂട്ടം പ്രസിഡന്റ് എ.ആർ രാജൻ പതാക ഉയർത്തി. തുടർന്ന് കലാകായിക മത്സരങ്ങൾ നടന്നു. സാംസ്‌കാരിക സമ്മേളനത്തിൽ എ.ആർ രാജൻ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം മുനിസിപ്പാലിറ്റി 29-ാം വാർഡ് കൗൺസിലർ റീന ജെയിംസ്, 27-ാം വാർഡ് കൗൺസിലറും സൗഹൃദക്കൂട്ടം സെക്രട്ടറിയുമായ ബിജു എസ്.കുമാർ, മനോജ്, എം.ജെ രാജീവ്, അനീഷ് പുന്നൂസ്, ആശ രാജീവ്, ശ്രീലത അൻസു എന്നിവർ സംസാരിച്ചു. കോട്ടയം ഡ്രീംസ് മെലഡീസിന്റെ ഗാനമേളയും നടന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL