SignIn
Kerala Kaumudi Online
Thursday, 16 July 2026 4.37 AM IST

അദ്ധ്യാപക ശിൽപ്പശാല

photo
ശില്പശാല നിലവിളക്ക് കൊളുത്തികൊണ്ട് എ കെ കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്യുന്നു

ബാലുശ്ശേരി: വിദ്യാരംഗം കലാ സാഹിത്യവേദി ബാലുശ്ശേരി ഉപജില്ലയുടെ ഈ വർഷത്തെ പ്രവർത്തനോദ്ഘാടനവും അദ്ധ്യാപകർക്കായുള്ള 'പഠനത്തിന് പാവ നാടക അരങ്ങ്' ശിൽപ്പശാലയും പനങ്ങാട് പഞ്ചായത്ത് ഹാളിൽ നടന്നു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അബ്ദുൽ അസീസ്.എൻ ഉദ്ഘാടനം ചെയ്തു. എച്ച്.എം. ഫോറം കൺവീനർ ലിനീഷ് ചെന്താര അദ്ധ്യക്ഷത വഹിച്ചു. ​പാവനാടക കലാകാരനും പരിശീലകനുമായ എ.കെ. കൃഷ്ണകുമാർ തിരികൊളുത്തി. ബാലുശ്ശേരി ബി.പി.സി. സജിൻ മാത്യു, ഡയറ്റ് അക്കാദമിക് കോർഡിനേറ്റർ ഡോ. ഷൈജ, പി.വി രാമകൃഷ്ണൻ, അഞ്ജലി.കെ, ലിനീഷ് കുമാർ, സതീഷ്‌ കുമാർ, രേഖ.കെ പ്രസംഗിച്ചു. രാഹുൽ എം. സ്വാഗതവും ഷൈജു കെ. നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL