കോഴിക്കോട്: ജില്ലാ സർവോദയ മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ ‘ഓപ്പറേഷൻ തൂഫാൻ’ ഐക്യദാർഢ്യ പരിപാടി സംഘടിപ്പിച്ചു. ഡോ. ആർസു ഉദ്ഘാടനം ചെയ്തു. മദ്യവും മയക്കുമരുന്നും ഉൾപ്പെടെയുള്ള ലഹരി പദാർത്ഥങ്ങൾ സമൂഹത്തിൽ സുലഭമാകുന്ന സാഹചര്യത്തിൽ ലഹരിക്കെതിരായ പോരാട്ടത്തിൽ യുവജനങ്ങൾ രാഷ്ട്രീയ ഭേദമന്യേ ഒന്നിക്കണമെന്ന് ആർസു പറഞ്ഞു.ലഹരി സമൂഹത്തിന്റെ അടിത്തറയെ തകർക്കുന്ന ഗുരുതരമായ സാമൂഹിക വിപത്താണ്. അതിനെ ചെറുക്കാൻ ശക്തമായ ജനകീയ ഇടപെടൽ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ സർവോദയ മണ്ഡലം പ്രസിഡന്റ് ഇയ്യച്ചേരി പത്മിനി അദ്ധ്യക്ഷത വഹിച്ചു. പി.പി. ഉണ്ണികൃഷ്ണൻ, യു. രാമചന്ദ്രൻ, പി. ശിവാനന്ദൻ, ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ, വി.കെ.ദാമോദരൻ, രമേശ് മേത്തല, പി.കെ. ശശിധരൻ, കെ. ജയപ്രകാശ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |