മുക്കം: സി.കെ കാസിം എം.എൽ.എയുടെ വിദ്യാഭ്യാസ പദ്ധതി "ട്രീ" യുടെ ഭാഗമായി തൂഫാൻ ഡ്രൈവ് അസംബ്ലി വിത്ത് എം.എൽ.എ പദ്ധതിയുടെ തിരുവമ്പാടി മണ്ഡല പര്യടനം അവസാനിച്ചു.നീലേശ്വരം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സമാപന സമ്മേളനത്തിൽ നഗരസഭ ചെയർപേഴ്സൺ അഡ്വ. ചാന്ദ്നി അദ്ധ്യക്ഷത വഹിച്ചു. മനീഷ ഉള്ളാട്ടിൽ, ഉഷാകുമാരി,ബിന്ദു രാജൻ , ബബിത മനോജ്, അബ്ദുള്ള കുട്ടി, വി.ഗിരിജ, ശരീഫ് വെണ്ണക്കോട്, ജിജി ജയരാജ്, ഹനീഫ തെച്ചിയാട്, സ്കൂൾ പ്രിൻസിപ്പൽ എം.കെ ഹസീല, മുക്കം എ സ് ഐ. ഹർഷിദ്,പി വി സാദിഖ് ,എക്സൈസ് ഇൻസ്പെക്ടർ ഷാജു, എംകെ യാസർ റനി ജയപ്രകാശ്, പ്രധാനാദ്ധ്യാപിക രാജി, ഷമീർ എന്നിവർ പ്രസംഗിച്ചു..പദ്ധതി കോ- ഓർഡിനേറ്ററായ ടി.പി അബൂബക്കർ,നസീബ് ഉള്ളാട്ടിൽ, പി.യു ഷാഹിർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |