SignIn
Kerala Kaumudi Online
Wednesday, 05 August 2026 3.51 AM IST

താമരശ്ശേരി ചുരത്തിലും പാൽചുരത്തിലും ഗതാഗത നിയന്ത്രണം

churam
താമരശ്ശേരി ചുരം

@വയനാട്ടിൽ റെഡ് അലർട്ട്; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

കൽപ്പറ്റ: വയനാട് ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ താമരശ്ശേരി ചുരത്തിലും പാൽചുരത്തിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. യാ​ത്ര​ക്കാ​രു​ടെ​ ​സു​ര​ക്ഷ​ ​ക​ണ​ക്കി​ലെ​ടു​ത്ത് ​അ​ത്യാ​വ​ശ്യ​മ​ല്ലാ​ത്ത​ ​അ​ന്ത​ർ​ ​സം​സ്ഥാ​ന​ ​യാ​ത്ര​ക​ൾ​ക്കും​ ​നി​യ​ന്ത്ര​ണം​ ​ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി​ ​വ​യ​നാ​ട് ​ജി​ല്ലാ​ ​ഭ​ര​ണ​കൂ​ടം​ ​അ​റി​യി​ച്ചി​ട്ടു​ണ്ട്.​ ​അ​ന്ത​ർ​ ​സം​സ്ഥാ​ന​ത്ത് ​നി​ന്നും​ ​വ​യ​നാ​ട് ​ജി​ല്ല​യി​ലേ​യ്ക്ക് ​വ​രു​ന്ന​ ​വാ​ഹ​ന​ങ്ങ​ൾ​ക്കും​ ​മ​റ്റ് ​ഹെ​വി​ ​വാ​ഹ​ന​ങ്ങ​ൾ​ക്കും​ ​നി​യ​ന്ത്ര​ണം​ ​ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ​നീ​ല​ഗി​രി​ ​ജി​ല്ലാ​ ​ഭ​ര​ണ​കൂ​ട​ത്തോ​ട് ​ആ​വ​ശ്യ​പ്പെ​ട്ട​താ​യും​ ​വ​യ​നാ​ട് ​ജി​ല്ലാ​ ​ക​ള​ക്ട​ർ​ ​അ​റി​യി​ച്ചു.​ ​വ​യ​നാ​ട്ടി​ലെ​ ​കാ​ലാ​വ​സ്ഥ​ ​മെ​ച്ച​പ്പെ​ടു​ന്ന​തു​വ​രെ​ ​നി​യ​ന്ത്ര​ണം​ ​തു​ട​രാ​ൻ​ ​പൊ​ലീ​സ്,​ ​മോ​ട്ടോ​ർ​ ​വാ​ഹ​ന​ ​വ​കു​പ്പു​ക​ൾ​ക്ക് ​നി​ർ​ദേ​ശം​ ​ന​ൽ​കി.

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മതപഠനക്ലാസുകൾ, ട്യൂഷൻ സെന്ററുകൾ, കോച്ചിംഗ് ക്ലാസുകൾ, സ്പെഷ്യൽ ക്ലാസുകൾ, ഉൾപ്പടെയുള്ള സ്ഥാപനങ്ങൾക്ക് അവധി ബാധകമാണ്. റെസിഡൻഷ്യൽ സ്‌കൂളുകൾക്കും റെസിഡൻഷ്യൽ കോളേജുകൾക്കും പ്രവർത്തിക്കാം. മഴ ശക്തമാകുമെന്ന മുന്നറിയിപ്പുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

ഇന്നലെ ഉച്ചവരെ വയനാട്ടിൽ സ്ഥിതിഗതികൾ ശാന്തമായിരുന്നു. ഉച്ചകഴിഞ്ഞാണ് കാലാവസ്ഥ മാറിയത്.അതിശക്തമായ മഴ ജില്ലയുടെ ഏതാണ്ട് എല്ലാ ഭാഗങ്ങളിലും അനുഭവപ്പെട്ടു. തുടർന്ന് ജില്ലയിലെ ഒട്ടുമിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉച്ചയോടെ തന്നെ പ്രവർത്തനം അവസാനിപ്പിച്ചു. മഴയ്ക്കൊപ്പം കാറ്റും പലയിടത്തും അനുഭവപ്പെട്ടു. ചുരം മേഖലകളിലും മലമ്പ്രദേശങ്ങളിലും അതിശക്തമായ മഴയാണ് ഇന്നലെ ഉച്ച കഴിഞ്ഞ് അനുഭവപ്പെട്ടത്. താഴ്ന്ന പ്രദേശങ്ങൾ വെളളത്തിനടിയിലായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL