SignIn
Kerala Kaumudi Online
Wednesday, 05 August 2026 4.52 AM IST

 10 ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത് 112 കുടുംബങ്ങൾ

കൽപ്പറ്റ: ജില്ലയിൽ മഴക്കെടുതിയെ തുടർന്ന് ആരംഭിച്ച 10 ദുരിതാശ്വാസ ക്യാമ്പുകളിലായി 112 കുടുംബങ്ങളിലെ 408 പേരാണുള്ളത്. ഇതിൽ 143 പുരുഷന്മാരും 152 സ്ത്രീകളും 113 കുട്ടികളുമുണ്ട്. വൈത്തിരി താലൂക്കിൽ നാലും മാനന്തവാടിയിൽ അഞ്ചും സുൽത്താൻ ബത്തേരി താലൂക്കിൽ ഒരു ക്യാമ്പുമാണ് നിലവിൽ പ്രവർത്തിക്കുന്നത്.
വൈത്തിരി താലൂക്കിലെ ഇടിയംവയൽ കമ്മ്യൂണിറ്റി ഹാൾ, മേപ്പാടി ജയ്ഹിന്ദ് അങ്കണവാടി, തെക്കുംതറ എ.യു.പി സ്‌കൂൾ, വെണ്ണിയോട് എസ്.എ എൽ.പി സ്‌കൂൾ എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. മാനന്തവാടി താലൂക്കിൽ പുളിഞ്ഞാൽ ഗവ ഹൈസ്‌കൂൾ, മക്കിയാട് ഹോളി ഫെയ്സ് സ്‌കൂൾ, കൈതകൊല്ലി ഗവ എൽ.പി സ്‌കൂൾ, കുഞ്ഞോം എ.യു.പി സ്‌കൂൾ, വള്ളിയൂർക്കാവ് എൻ.എം.യു.പി.എസ് എന്നിവിടങ്ങളിലാണ് ക്യാമ്പുള്ളത്. സുൽത്താൻ ബത്തേരി താലൂക്കിൽ ശ്രേയസിലാണ് ക്യാമ്പ് പ്രവർത്തിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, WAYANAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL